കേരളം

kerala

ETV Bharat / bharat

First Charter Flight From Israel Reached Delhi: ഓപ്പറേഷൻ അജയ് : ആദ്യ ചാർട്ടേഡ് വിമാനം ഡൽഹിയിലെത്തി, തിരികെയെത്തിയത് 212 ഇന്ത്യക്കാർ - ഇസ്രയേലിസെ ഇന്ത്യക്കാർ

Operation Ajay Updates : 212 ഇന്ത്യക്കാരുമായി ഇസ്രയേലിൽ നിന്നും പുറപ്പെട്ട ആദ്യ വിമാനം ഇന്ന് പുലർച്ചെ ഡൽഹിയിലെത്തി

Operation Ajay  First Charter Flight From Israel Reached Delhi  Indians Reached Delhi From Israel  Israel palestein Conflict  Indians In Israel  ഓപ്പറേഷൻ അജയ്  ഇസ്രയേൽ പലസ്‌തീൻ യുദ്ധം  ഇസ്രയേലിൽ നിന്നും ഇന്ത്യക്കാർ ഡൽഹിയിലെത്തി  ഇന്ത്യക്കാരുമായി ആദ്യ ചാർട്ടേർഡ് വിമാനം ഡൽഹിയിൽ  ഇസ്രയേലിസെ ഇന്ത്യക്കാർ  കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
First Charter Flight From Israel Reached Delhi

By ETV Bharat Kerala Team

Published : Oct 13, 2023, 7:27 AM IST

Updated : Oct 13, 2023, 8:31 AM IST

ന്യൂഡൽഹി :ഓപ്പറേഷൻ അജയ്‌യുടെ (Operation Ajay) ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായി പറന്നുയർന്ന ആദ്യ ചാർട്ടേഡ് വിമാനം ഡൽഹിയിലെത്തി (First Charter Flight From Israel Reached Delhi). മലയാളികള്‍ അടക്കം 212 യാത്രക്കാരുമായി വ്യാഴാഴ്‌ച രാത്രിയാണ് ഇസ്രയേലിലെ ടെൽഅവീവിൽ നിന്നും വിമാനം പുറപ്പെട്ടത്. ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് വിമാനം ഡൽഹിയിലെത്തിയത്.

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ (Rajeev Chandrasekhar) വിമാനത്താവളത്തിൽ യാത്രക്കാരെ സ്വീകരിച്ചു. ഒരാഴ്‌ച മുൻപ് ഇസ്രയേൽ - പലസ്‌തീൻ യുദ്ധം (Israel Palestine Conflict) രൂക്ഷമായ സാഹചാര്യത്തിൽ വിദ്യാർഥികൾ ഉൾപ്പടെ 18,000 ഇന്ത്യക്കാരാണ് ഇസ്രയേലിൽ കുടുങ്ങിയത്. ഇവരെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ ആരംഭിച്ച ദൗത്യമാണ് ഓപ്പറേഷൻ അജയ്. ഇതിന് പിന്നാലെ എയർ ഇന്ത്യയുടെ വാണിജ്യ പ്രവർത്തനങ്ങൾ നിർത്തിവച്ചിരുന്നു. തുടർന്നാണ് സർക്കാർ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ചാർട്ടേഡ് ഫ്ലൈറ്റ് ക്രമീകരിച്ചത്.

ഇസ്രയേലിൽ നിന്നും തിരിച്ചുവരാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് രജിസ്‌ട്രേഷൻ സൗകര്യം ഇന്ത്യൻ എംബസി ഒരുക്കിയിട്ടുണ്ട്. ഏതെങ്കിലും രീതിയിലുള്ള പ്രശ്‌നം നേരിട്ടാൽ ഇവർക്ക് ഇന്ത്യൻ എംബസിയുടെ എമർജൻസി നമ്പറുകളിൽ അറിയിക്കാവുന്നതാണ്. വ്യോമമേഖല അടച്ചിട്ടില്ലാത്തതിനാൽ ഒഴിപ്പിക്കലല്ല മറിച്ച്, സഹായമെത്തിക്കാനാണ് ഓപ്പറേഷൻ അജയ് നടപ്പാക്കുന്നത്.

പൊലിഞ്ഞത് 2000 ത്തിലധികം ജീവനുകൾ :ചുരുക്കം ഇന്ത്യക്കാർ വെസ്‌റ്റ് ബാങ്കിലും ഗാസയിലുമുണ്ട് (Gaza). ആവശ്യം പ്രകടിപ്പിച്ചാൽ ഇവരേയും നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്‌ചി പറഞ്ഞു. നിലവിൽ വിമാനങ്ങളാണ് അയക്കുന്നതെങ്കിലും ആവശ്യമെങ്കിൽ നാവികസേനയുടെ കപ്പലുകളും അയക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഇസ്രയേൽ - ഹമാസ് യുദ്ധം രൂക്ഷമായതോടെ ഇരുരാജ്യങ്ങളിലുമായി സൈനികരും സാധാരണക്കാരും ഉൾപ്പടെ 2000 ത്തിലധികം പേരാണ് കൊല്ലപ്പെട്ടത്.

ഒരാഴ്‌ച മുൻപ് ഹമാസ് (Hamas) നടത്തിയ അപ്രതീക്ഷിത സായുധാക്രമണമാണ് യുദ്ധത്തിന് കാരണമായത്. തുടർന്ന് ഇസ്രയേൽ പ്രസിഡന്‍റ് ബെഞ്ചമിൻ നെതന്യാഹു പലസ്‌തീനെതിരെ യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് ഇസ്രയേൽ ഗാസ മുനമ്പിലേയ്‌ക്ക് തുടർച്ചയായി വ്യോമാക്രമണം നടത്തി. ആക്രമണ പ്രത്യാക്രമണങ്ങളിൽ ഇരു രാജ്യങ്ങളിലും രക്തച്ചൊരിച്ചിൽ ഉണ്ടായി. യുദ്ധത്തിൽ നിരവധി വിദേശ പൗരന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്. 150 ലധികം ഇസ്രയേലികളെ ഹമാസ് ബന്ദികളാക്കി.

യുദ്ധത്തെ തുടർന്ന് ഇസ്രയേൽ ഗാസയിൽ ഉപരോധം പ്രഖ്യാപിക്കുക കൂടി ചെയ്‌തതോടെ സ്ഥിതി കൂടുതൽ വഷളാവുകയായിരുന്നു. ഗാസയിലുള്ള രണ്ടര ലക്ഷത്തോളം വരുന്ന ജനത നിലവിൽ വൈദ്യുതി, ശുദ്ധജലം, ഭക്ഷണം എന്നിവ ഇല്ലാതെ നരകിക്കുകയാണ്. യുദ്ധാന്തരീക്ഷത്തിൽ ഇന്ത്യയുൾപ്പടെയുള്ള മറ്റു ലോക രാജ്യങ്ങളും പലസ്‌തീനും ഇസ്രയേലിനും പിന്തുണ പ്രഖ്യാപിച്ച് എത്തിയിരുന്നു. എന്നിരുന്നാലും ഒത്തുതീർപ്പിലൂടെ സമാധാനം നിലനിർത്തുകയാണ് എല്ലാ രാജ്യങ്ങളുടേയും ആത്യന്തിക ലക്ഷ്യം.

Also Read :Hamas Commander Mahmoud Al-Zahar Video: 'ഇസ്രയേൽ തുടക്കം മാത്രം, ലോകം തന്നെ അധീനതയിലാക്കുക ലക്ഷ്യം': വെളിപ്പെടുത്തലുമായി ഹമാസ് കമാൻഡർ

Last Updated : Oct 13, 2023, 8:31 AM IST

ABOUT THE AUTHOR

...view details