ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആദ്യ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ടാന്‍സാനിയയില്‍ നിന്നും ഡല്‍ഹിയില്‍ എത്തിയ 37 വയസുകാരനിലാണ് കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചത് Omicron in delhi.
ഇദ്ദേഹത്തിന് നേരിയ രോഗ ലക്ഷണങ്ങള്‍ ഉള്ളതായി അധികൃതര്‍ അറിയിച്ചു. നിലവില്‍ ലോക് നായക് ആശുപത്രിയില്‍ ചികിത്സയിലാണ്. നാഷണല്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലേക്ക് അയച്ച പന്ത്രണ്ട് സാമ്പിളുകളില്‍ ഒന്നിലാണ് ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയിരിക്കുന്നത്.