കേരളം

kerala

ETV Bharat / bharat

ഒമിക്രോണിന്‍റെ ബിഎ.4 ഉപവകഭേദം ഇന്ത്യയിൽ; ആദ്യ കേസ് ഹൈദരാബാദിൽ - BA4 omicron varient case in hyderabad

ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ഡോക്‌ടറിലാണ് ഒമിക്രോൺ ബിഎ.4 ആദ്യമായി സ്ഥിരീകരിച്ചത്.

first case of BA4 omicron variant confirmed in India at Hyderabad  ഒമിക്രോണിന്‍റെ ബിഎ4 ഉപവകഭേദം ഇന്ത്യയിൽ  ബിഎ4 ഉപവകഭേദം ആദ്യ കേസ് ഹൈദരാബാദിൽ  ബിഎ4 ഉപവകഭേദം ഹൈദരാബാദ് കേസ്  ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ഡോക്‌ടർക്ക് ബിഎ4  BA4 omicron sub varient  first case of BA4 omicron varient confirmed in India  BA4 omicron varient case in hyderabad  ഒമിക്രോൺ ബിഎ4 ഉപവകഭേദം
ഒമിക്രോണിന്‍റെ ബിഎ.4 ഉപവകഭേദം ഇന്ത്യയിൽ; ആദ്യ കേസ് ഹൈദരാബാദിൽ

By

Published : May 20, 2022, 12:34 PM IST

ഹൈദരാബാദ്: ഒമിക്രോണിന്‍റെ ബിഎ.4 (BA.4) ഉപവകഭേദം ഇന്ത്യയിൽ സ്ഥിരീകരിച്ചു. മെയ് ഒമ്പതിന് ഹൈദരാബാദിലാണ് ബിഎ4 സബ്‌വേരിയന്‍റിന്‍റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്‌തത്. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ഡോക്‌ടറിലാണ് ഒമിക്രോൺ ബിഎ.4 സ്ഥിരീകരിച്ചത്.

ഇന്ത്യൻ സാർസ് കോവ്-2 കൺസോർഷ്യം ഓൺ ജീനോമിക്‌സ് (INSACOG) വ്യാഴാഴ്‌ചയാണ് (മെയ് 19) ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തുടനീളം കൂടുതൽ നഗരങ്ങളിലേക്ക് ഈ ഉപവകഭേദം റിപ്പോർട്ട് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും മെഡിക്കൽ റിസർച്ച് കൗൺസിൽ ഓഫ് ഇന്ത്യയിലെ ശാസ്‌ത്രജ്ഞൻ പറയുന്നു.

ALSO READ:ഒമിക്രോണിൽ നിന്നുള്ള സ്വാഭാവിക രോഗപ്രതിരോധശേഷി ദുർബലമെന്ന് പഠനം

ദക്ഷിണാഫ്രിക്കയിലെ കൊവിഡ് കേസുകളുടെ വർധനവിന് കാരണമായ രണ്ട് ഒമിക്രോൺ ഉപവകഭേദങ്ങളിൽ ഒന്നാണ് ബിഎ.4. നേരത്തെ കൊവിഡ് ബാധിച്ചവരിലും രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരിലും ഈ ഉപവകഭേദം കണ്ടെത്തിയിട്ടുണ്ട്. ഒമിക്രോണിനെക്കാൾ അപകടകാരിയല്ലെങ്കിലും ബിഎ.4 ഉപവകഭേദം കൂടുതൽ വ്യാപനശേഷിയുള്ളതാണെന്ന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക വകുപ്പ് മേധാവി മരിയ വാൻ കെർഖോവ് അറിയിച്ചു.

അതേസമയം രാജ്യത്തെ വാക്‌സിൻ വിതരണം ദ്രുതഗതിയായതിനാൽ ബിഎ.4ന്‍റെ പ്രഭാവം വലിയ രീതിയിൽ ബാധിക്കില്ലെന്ന് പല വിദഗ്‌ധരും അഭിപ്രായപ്പെടുന്നു. ഉപവകഭേദം സ്ഥിരീകരിച്ചതിനാൽ വരുംദിവസങ്ങളിൽ രാജ്യത്തെ കൊവിഡ് കേസുകൾ വർധിച്ചേക്കാമെന്നും ആരോഗ്യവിദഗ്‌ധർ പറയുന്നു.

ABOUT THE AUTHOR

...view details