കേരളം

kerala

ETV Bharat / bharat

ചരിത്രമെഴുതി കഴക്കൂട്ടം സൈനിക സ്‌കൂള്‍: പെൺകുട്ടികൾക്ക് അഡ്‌മിഷൻ, ആദ്യ ബാച്ച് എത്തി

1962ല്‍ കഴക്കൂട്ടത്ത് സ്ഥാപിതമായ സ്‌കൂളില്‍ 10 പെണ്‍കുട്ടികളാണ് ആദ്യ ബാച്ചില്‍ പ്രവേശനം നേടിയത്.

Sainik School  Kerala's Kazhakootam  Kerala news  Kerala Sainik School news  Sainik School news  first batch of girl cadets in Sainik School  കഴക്കൂട്ടം സൈനിക സ്‌കൂള്‍  വനിതാ കേഡറ്റുകള്‍
വനിതാ കേഡറ്റുകളെ സ്വാഗതം ചെയ്‌ത് കഴക്കൂട്ടം സൈനിക സ്‌കൂള്‍

By

Published : Sep 8, 2021, 8:45 PM IST

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി പെൺകുട്ടികൾക്ക് അഡ്‌മിഷൻ നല്‍കി കഴക്കൂട്ടം സൈനിക സ്‌കൂള്‍. 1962ല്‍ കഴക്കൂട്ടത്ത് സ്ഥാപിതമായ സ്‌കൂളില്‍ 10 പെണ്‍കുട്ടികളാണ് ആദ്യ ബാച്ചില്‍ പ്രവേശനം നേടിയത്. അഖിലേന്ത്യ സൈനിക് സ്‌കൂള്‍ പ്രവേശന പരീക്ഷ വിജയിച്ചതിന് ശേഷമാണ് ആദ്യ ബാച്ച് പെൺകുട്ടികൾ സ്കൂളിൽ ചേർന്നത്.

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രത്യേക അസംബ്ലി ചേര്‍ന്നാണ് പുതിയ ബാച്ച് പെണ്‍കുട്ടികളെ സ്വീകരിച്ചത്. കേരളത്തില്‍ നിന്നും ഏഴ് പേരും ബിഹാറില്‍ നിന്ന് രണ്ട് പേരും യുപില്‍ നിന്ന്‌ ഒരാളുമുള്‍പ്പെടുന്നതാണ് പുതിയ ബാച്ച്‌. പ്രിൻസിപ്പൽ കേണൽ ധീരേന്ദ്ര കുമാർ കേഡറ്റുകളെ അഭിസംബോധന ചെയ്യുകയും ആശംസകളറിയിക്കുകയും ചെയ്‌തു.

പെൺകുട്ടികളെ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി സ്കൂളിന്‍റെ അടിസ്ഥാനസൗകര്യങ്ങളില്‍ കഴിഞ്ഞ വർഷം തന്നെ വലിയ മാറ്റങ്ങൾ വരുത്തിയിരുന്നു. പുതിയ വീടുകളുടേയും ഡോര്‍മെട്രികളുടേയും നിര്‍മ്മാണം ഈ ആധ്യായന വര്‍ഷാരംഭത്തിലാണ് പൂര്‍ത്തിയായത്.

2018-19 അധ്യയന വര്‍ഷത്തില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കി മിസോറാമിലെ സൈനിക് സ്‌കൂള്‍ സൊസൈറ്റിയാണ് പുതിയ മാതൃക സൃഷ്‌ടിച്ചത്. തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളും ഈ മാതൃക പിന്‍പറ്റുകയായിരുന്നു.

also read: മുഖം കാണും, അതു കൊണ്ട് ക്രിക്കറ്റും വേണ്ട.. വനിതകളെ കായിക ഇനങ്ങളില്‍ നിന്ന് വിലക്കി താലിബാൻ

അതേസമയം രാജ്യത്തെ 33 സൈനിക സ്കൂളുകളിലും പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. 75ാം സ്വാതന്ത്ര്യ വാര്‍ഷിക പ്രസംഗത്തിനിടെയാണ് മോദി ഇക്കാര്യം പറഞ്ഞത്.

ABOUT THE AUTHOR

...view details