ഹൈദരാബാദ്:ട്രാൻസ്‌പ്ലാന്‍റേഷന് വേണ്ടി ഒപ്‌റ്റിക്കലിയും ഫിസിക്കലിയും അനുയോജ്യമായ ആദ്യത്തെ 3 ഡി പ്രിന്‍റഡ് ഹ്യൂമൻ കോർണിയയ്‌ക്ക് രൂപം നൽകി ഇന്ത്യൻ ഗവേഷകർ. മനുഷ്യ ദാതാവിന്‍റെ കോർണിയൽ ടിഷ്യുവിൽ നിന്ന് 3 ഡി പ്രിന്‍റ് ചെയ്‌ത കോർണിയ ഹൈദരാബാദിൽ നിന്നുള്ള ശാസ്‌ത്രജ്ഞർ വികസിപ്പിച്ചതായി വൃത്തങ്ങൾ അറിയിച്ചു. 3 ഡി പ്രിന്‍ററുകൾ ഉപയോഗിച്ച് വികസിപ്പിച്ച കൃത്രിമ കോർണിയ മുയലിന്‍റെ കണ്ണിലേക്ക് ട്രാൻസ്‌പ്ലാന്‍റ് ചെയ്‌ത് വിജയകരമായി പൂർത്തീകരിച്ചതായാണ് റിപ്പോർട്ട്.
കൃത്രിമ കോർണിയ: കൃത്രിമ ഘടകങ്ങളൊന്നും അടങ്ങിയിട്ടില്ല എന്നതിനാൽ ഇത് രോഗികളിൽ ഉപയോഗിക്കാൻ സുരക്ഷിതമാണെന്ന് ഗവേഷകർ പറഞ്ഞു. ഗവൺമെന്‍റും ജീവകാരുണ്യ ഫണ്ടിങും വഴി തദ്ദേശീയമായാണ് ഈ ഉത്‌പന്നം വികസിപ്പിച്ചെടുത്തത്. റീജനറേറ്റീവ് മെഡിസിൻ, ടിഷ്യു എഞ്ചിനീയറിങ് എന്നിവയിലെ സമീപകാല മുന്നേറ്റങ്ങളോടെ എൽവിപിഇഐ (L V Prasad Eye Institute), ഐഐടിഎച്ച് (Indian Institute of Technology Hyderabad), സിസിഎംബി (Centre for Cellular and Molecular Biology) എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകർ ഡീസെല്ലുലാറൈസ്‌ഡ് കോർണിയൽ ടിഷ്യു മാട്രിക്‌സും മനുഷ്യന്‍റെ കണ്ണിൽ നിന്ന് ഉരുത്തിരിഞ്ഞ സ്റ്റെം സെല്ലുകളും ഉപയോഗിച്ചാണ് യുണീക്ക് ബയോമെട്രിക്ക് ഹൈഡ്രോജെൽ വികസിപ്പിച്ചത്.