മുംബൈ:കേന്ദ്ര മന്ത്രി നാരായൺ റാണെയുടെ നേതൃത്വത്തിലുള്ള ജൻ ആശിർവാദ് യാത്രയ്‌ക്കിടെ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ മുംബൈ പൊലീസ് 17 പുതിയ എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്തു.
പുതിയ കേന്ദ്രമന്ത്രിമാരെ പരിചയപ്പെടുത്തുന്നതിന്‍റെ ഭാഗമായി മുംബൈയിലെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച പരിപാടിയിൽ വെള്ളിയാഴ്‌ച വരെ വിവിധ സ്റ്റേഷനുകളിൽ 19 കേസുകൾ രജിസ്റ്റർ ചെയ്‌തിരുന്നു. ഇതോടെ ആകെ രജിസ്റ്റർ ചെയ്‌ത എഫ്‌ഐആറുകളുടെ എണ്ണം 36 ആയി ഉയർന്നു.