കേരളം

kerala

ETV Bharat / bharat

കശ്‌മീരില്‍ വെടിവയ്പ്പ് : രണ്ട് സാധാരണക്കാര്‍ക്ക് പരിക്ക്

ആക്രമണം പുല്‍വാമയിലെ ലിറ്റര്‍ പ്രദേശത്ത്, തീവ്രവാദികളെ തിരിച്ചറിഞ്ഞിട്ടില്ല

കശ്മീരില്‍ വെടിവെപ്പ്  രണ്ട് സാധാരണക്കാര്‍ക്ക് പരിക്ക്  firing on non local in Jammu and Kashmir
കശ്മീരില്‍ വെടിവെപ്പ്: രണ്ട് സാധാരണക്കാര്‍ക്ക് പരിക്ക്

By

Published : Apr 3, 2022, 10:27 PM IST

ശ്രീനഗര്‍ :കശ്മീരില്‍ തീവ്രവാദികള്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ട് സാധാരണക്കാര്‍ക്ക് പരിക്ക്. പുല്‍വാമയിലെ ലിറ്റര്‍ പ്രദേശത്താണ് ആക്രമണം നടന്നത്. ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. കോഴിഫാമിലെ തൊഴിലാളികള്‍ക്കാണ് വെടിയേറ്റത്. പഞ്ചാബിലെ പത്താന്‍കോട്ട് സ്വദേശികളായ സുരീന്ദര്‍ സിംഗ്, ധീരജ് ദത്ത എന്നിവര്‍ക്കാണ് വെടിയേറ്റതെന്ന് സുരക്ഷാസേന അറിയിച്ചു.

Also Read: വിവാഹ മോചനം അറിയിച്ചത് ഫോണിലൂടെ, പിരിയാന്‍ ഒരു രൂപയും ; വിചിത്ര വിധിയുമായി ജാതി പഞ്ചായത്ത്

പരിക്കേറ്റവരില്‍ ഒരാളെ പുല്‍വാമ ജില്ല ആശുപത്രിയിലും നെഞ്ചിന് വെടിയേറ്റ സരീന്ദര്‍ സിംഗിനെ ശ്രീനഗറിലെ എസ്.എം.എച്ച്.എസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ധീരജ് ദത്തക്ക് കാലിനാണ് വെടിയേറ്റത്. അതേസമയം സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രദേശത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്ത സൈന്യം അക്രമികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details