ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിൽ പാകിസ്ഥാൻ സൈന്യം നടത്തിയ വെടി വയ്പ്പിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. ഉത്തരാഖണ്ഡ് സ്വദേശി സുബേദാർ സ്വതന്ത്ര സിംഗാണ് കൊല്ലപ്പെട്ടത്.
ജമ്മു കശ്‌മീരിൽ വെടി വയ്‌പ്പ്; ഒരു സൈനികൻ കൊല്ലപ്പെട്ടു - firing in Jammu and Kashmir
വ്യാഴാഴ്‌ച രാത്രിയാണ് പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചത്.
ജമ്മു കശ്‌മീരിൽ വെടിവയ്‌പ്; ഒരു സൈനികൻ കൊല്ലപ്പെട്ടു
പൂഞ്ച് മേഖലയിലെ നിയന്ത്രണ രേഖയിൽ വ്യാഴാഴ്‌ച രാത്രിയാണ് പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചതെന്നും ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു എന്നും അധികൃതർ അറിയിച്ചു. ആക്രമണത്തിനിടയിൽ ഗുരുതരമായി പരിക്കേറ്റ സ്വതന്ത്ര സിങ് പിന്നീട് മരണത്തിന് കീഴടങ്ങുകയുമായിരുന്നു.