ന്യൂഡല്‍ഹി: ഡൽഹി രോഹിണി കോടതി വളപ്പിൽ ഗുണ്ടാസംഘങ്ങളും പൊലീസും തമ്മിലുണ്ടായ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. റിമാൻഡ് കാലാവധി നീട്ടുന്നതിനായി കുപ്രസിദ്ധ ഗുണ്ടാസംഘത്തിന്‍റെ തലവനായ ഗോഗിയെന്ന ജിതേന്ദ്രയെ കോടതിയിൽ കൊണ്ടുവന്നപ്പോൾ എതിർ ഗുണ്ടാസംഘത്തിലെ അംഗങ്ങൾ വെടിയുതിർക്കുകയായീിരുന്നു.
ദീർഘകാലമായി ഉണ്ടായിരുന്ന വിരോധം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നു. പൊലീസും ഗുണ്ടകളും തമ്മിലുണ്ടായ വെടിവയ്പ്പിനും തുടർന്നുണ്ടായ കൊലപാതകങ്ങൾക്കും സാക്ഷ്യം വഹിച്ച രോഹിണി കോടതി ജഡ്‌ജിയെ രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗോഗിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ എതിർവശത്തുള്ള ഗുണ്ടാസംഘത്തിലെ രണ്ട് അംഗങ്ങൾ അഭിഭാഷകരുടെ വേഷം ധരിച്ച് കോടതിമുറിക്കുള്ളിൽ കയറി ഗോഗിയെ വെടിവെയ്ക്കുകയായിരുന്നു. തുടർന്ന് രണ്ട് ഗുണ്ടകളെയും പൊലീസ് വെടിവച്ച് കൊലപ്പെടുത്തി.