ന്യൂഡൽഹി :തന്‍റെ വാഹനത്തിന് നേരെ വെടിവയ്‌പ്പുണ്ടായതായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഉത്തർപ്രദേശ് മീററ്റിലെ കിത്തൗറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ഡൽഹിയിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.
'നാല് റൗണ്ട് നിറയൊഴിച്ചു' ; അസദുദ്ദീന്‍ ഒവൈസിക്കുനേരെ വെടിവയ്പ്പ് - അസദുദ്ദീൻ ഒവൈസിക്ക് നേരെ വെടിവയ്പ്പ്
നാല് റൗണ്ട് ബുള്ളറ്റുകൾ വാഹനത്തിൽ പതിച്ചെന്ന് ഒവൈസി
നാല് റൗണ്ട് ബുള്ളറ്റുകൾ പതിച്ചു; തനിക്ക് നേരെ വെടിവയ്‌പ്പുണ്ടായതായി ഒവൈസി
ALSO READ: 'കുറച്ച് ഗോമൂത്രം കുടിക്കൂ'; ലോക്‌സഭ പ്രസംഗത്തിന് മുന്നോടിയായി ബിജെപിയെ പരിഹസിച്ച് മഹുവ മൊയ്ത്ര
ഛജാർസി ടോൾ പ്ലാസയ്ക്ക് സമീപം വാഹനമെത്തിയപ്പോൾ മൂന്നാലുപേര്‍ വെടിയുതിർക്കുകയായിരുന്നു. നാല് റൗണ്ട് ബുള്ളറ്റുകൾ വാഹനത്തിൽ പതിച്ചു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും അതേസമയം കാറിന്‍റെ ടയറുകൾ പൊട്ടിയതായും ഒവൈസി ട്വീറ്റ് ചെയ്‌തു.