കേരളം

kerala

ETV Bharat / bharat

പഞ്ചാബിലെ സൈനിക കേന്ദ്രത്തിൽ വെടിവയ്‌പ്പ് ; നാല് സൈനികർ കൊല്ലപ്പെട്ടു

പഞ്ചാബിലെ ഭട്ടിൻഡ സൈനിക കേന്ദ്രത്തിൽ ഇന്ന് പുലർച്ചെ 4.35 നാണ് വെടിവയ്‌പ്പുണ്ടായത്

സൈനിക കേന്ദ്രത്തിൽ വെടി വെയ്‌പ്പ്  ഭട്ടിൻഡ സൈനിക കേന്ദ്രത്തിൽ വെടിവെയ്‌പ്പ്  firing at Bathinda Military Station Punjab  Bathinda Military Station Punjab
സൈനിക കേന്ദ്രത്തിൽ വെടിവെയ്‌പ്പ്

By

Published : Apr 12, 2023, 10:23 AM IST

Updated : Apr 12, 2023, 4:10 PM IST

ഭട്ടിൻഡ : പഞ്ചാബിലെ ഭട്ടിൻഡ സൈനിക കേന്ദ്രത്തിലുണ്ടായ വെടിവയ്‌പ്പിൽ നാല് സൈനികർ കൊല്ലപ്പെട്ടു. ബുധനാഴ്‌ച പുലർച്ചെ 4.35 നായിരുന്നു സംഭവം. വെടിവയ്‌പ്പിനെ തുടർന്ന് സൈന്യം പ്രദേശം വളഞ്ഞ് സീൽ ചെയ്‌തു. മറ്റാർക്കും പരിക്കില്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.

അതേസമയം സൈനിക ക്യാമ്പിലുണ്ടായ വെടിവയ്‌പ്പ് ഭീകരാക്രമണമല്ലെന്ന് അഡീഷണൽ ഡയറക്‌ടർ ഓഫ് പൊലീസ് സുരീന്ദർ പാൽ സിങ് പർമർ അറിയിച്ചു. പുറമെ നിന്നുള്ള ആക്രമണമല്ലെന്നും ക്യാമ്പിനകത്ത് തന്നെ ഉണ്ടായ ആഭ്യന്തര പ്രശ്‌നമാണ് സംഭവങ്ങളിലേക്ക് നയിച്ചതെന്നും അദ്ദേഹം വ്യക്‌തമാക്കി.

സ്ഥലത്ത് ഫൊറൻസിക് അന്വേഷണം നടക്കുന്നതായും സംഭവത്തിന്‍റെ യഥാർഥ കാരണം കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു. രണ്ട് ദിവസം മുൻപ് സൈനിക കേന്ദ്രത്തിൽ നിന്ന് ഒരു ഇൻസാസ് റൈഫിളും 28 റൗണ്ട് ബുള്ളറ്റുകളും കാണാതായിരുന്നു. ബുധനാഴ്‌ച പുലർച്ചെയാണ് ആയുധം കാണാതായതായി സൈനിക ഉദ്യോഗസ്ഥർ പൊലീസിൽ റിപ്പോർട്ട് ചെയ്‌തത്.

വെടിവയ്‌പ്പിൽ ഈ ആയുധം ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനും ശ്രമം തുടരുകയാണ്. പ്രതിയെ ഉടൻ പിടികൂടുമെന്നും അന്വേഷണ സംഘം അറിയിച്ചു. രാജ്യത്തെ പ്രധാന സൈനിക കേന്ദ്രങ്ങളിൽ ഒന്നാണ് ഭട്ടിൻഡ. സൗത്ത് വെസ്റ്റേൺ കമാൻഡിന്‍റെ 10 കോർപ്‌സിന്‍റെ യൂണിറ്റ് ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

അതേസമയം സൈനിക ക്യാമ്പിലുണ്ടായത് ആഭ്യന്തര കലഹമാണെന്നും ഭീകരാക്രമണ സാധ്യതകൾ ഒന്നും തന്നെയില്ലെന്നും പഞ്ചാബ് മന്ത്രി അൻമോൽ ഗഗൻ മാൻ പറഞ്ഞു. 'ഇത് ആഭ്യന്തര കലഹമാണ്. ഞാൻ എസ്‌എസ്‌പിയുമായി സംസാരിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്' - അദ്ദേഹം വ്യക്‌തമാക്കി.

സൈനിക ക്യാമ്പിലെ വെടിവെയ്‌പ്പ് ആഭ്യന്തര കലഹമാണെന്നും സൈനികർ തമ്മിലുള്ള വഴക്കിനിടെയാണ് ഇത് സംഭവിച്ചതെന്നും ഡിഫൻസ് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. സൈന്യത്തിനുള്ളിൽ കടുത്ത സമ്മർദ്ദം അനുഭവപ്പെടുമ്പോഴാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുള്ളത്. സൈന്യത്തിൽ മാത്രമല്ല സിആർപിഎഫിലും ഇത്തരം സംഭവങ്ങൾ നടക്കാറുണ്ട്.

അതിനാൽ തന്നെ കുടുംബത്തിൽ നിന്ന് അകന്ന് നിൽക്കുന്ന യുവാക്കളോട് സ്‌ഹേത്തോടെ പെരുമാറണമെന്ന് ഉന്നത അധികാരികളോട് നിർദേശിച്ചിട്ടുണ്ട്. അതിനാൽ ഇപ്പോൾ ഇത്തരം സംഭവങ്ങൾ വളരെ അപൂർവമായി മാത്രമേ നടക്കാറുള്ളവെന്നും വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.

Last Updated : Apr 12, 2023, 4:10 PM IST

ABOUT THE AUTHOR

...view details