ന്യൂഡല്‍ഹി: നഗരത്തിന്‍റെ പലഭാഗങ്ങളില്‍ നിന്നായി 638 കിലോ പടക്കങ്ങള്‍ ഡല്‍ഹി പൊലീസ് പിടികൂടി. ദ്വാരകയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പടക്കങ്ങള്‍ പിടികൂടിയത്. 352.6 കിലോ ഗ്രാം പടക്കമാണ് ഇവിടെ നിന്നും കണ്ടെത്തിയതെന്ന് പൊലീസ് അറയിച്ചു. 226.4 തെക്ക് വടക്കന്‍ ഡല്‍ഹിയില്‍ നിന്നും 35.62 കിലോ ഗ്രാം പടക്കവും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഡല്‍ഹിയില്‍ 638 കിലോ പടക്കം പിടികൂടി - പടക്കങ്ങള്‍ക്ക് നിരോധനം
ദ്വാരകയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പടക്കങ്ങള്‍ പിടികൂടിയത്. 352.6 കിലോ ഗ്രാം പടക്കമാണ് ഇവിടെ നിന്നും കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. 226.4 തെക്ക് വടക്കന്‍ ഡല്‍ഹിയില്‍ നിന്നും 35.62 കിലോ ഗ്രാം പടക്കവും കണ്ടെത്തി.
10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പടക്കം പൊട്ടിച്ചതിന് 14 കേസുകള്‍ എടുക്കുകയും 12 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അടുത്ത ദിവസങ്ങളിലായി പൊലീസ് നടത്തിയ പരിശോധനയില്‍ 3407.852 കിലോഗ്രാം പടക്കങ്ങള്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ 55 കേസ് രജിസ്റ്റര്‍ ചെയ്യുകയു 32 പേര്‍ അറസ്റ്റിലാകുകയും ചെയ്തു. 21 പേര്‍ പടക്കം പൊട്ടിച്ചതിനും കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റിലായിരുന്നു. ദീപാവലി ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളാണ് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയില്‍ വായുമലിനീകരണ തേത് വര്‍ധിച്ചു. അന്തരീക്ഷം കൂതുല്‍ പുകമയമായി.