ചെന്നൈ: പടക്ക നിരോധനം മൂലം തമിഴ്‌നാട് ശിവകാശിയിൽ തൊഴിൽ നഷ്‌ടമായത് 1.5 ലക്ഷം പടക്ക നിർമ്മാണ തൊഴിലാളികൾക്ക്. കൊവിഡ് മൂലം രണ്ട് വർഷം ദുരിതത്തിലായ നിർമ്മാണ മേഖലയ്‌ക്ക് ഈ ദീപാവലിയോടെ കുതിച്ചുയരാനാകും എന്ന പ്രതീക്ഷയ്ക്കിടെയാണ് ഈ തിരിച്ചടി. ശിവകാശിയിലെ 6.5 ലക്ഷത്തിലധികം കുടുംബങ്ങളുടേയും ഏക വരുമാന മാർഗമാണ് പടക്ക വ്യവസായം.
നിരോധനം ഇരുട്ടടിയായി, ദീപാവലിയും കനിഞ്ഞില്ല: ലക്ഷക്കണക്കിന് പടക്ക നിർമാണ തൊഴിലാളികൾ പട്ടിണിയില്‍ - malayalam news
ചില സംസ്ഥാനങ്ങൾ ദീപാവലി സീസണിൽ പടക്കം പൊട്ടിക്കുന്നത് പൂർണമായോ ഭാഗികമായോ നിരോധിച്ചിരുന്നു. ഇതിൽ ബേരിയം ലവണങ്ങൾ അടങ്ങിയ പടക്കങ്ങളുടെ നിരോധനം സുപ്രീം കോടതിയും ശരിവച്ചു.
അടുത്തിടെ ചില സംസ്ഥാനങ്ങൾ ദീപാവലി സീസണിൽ പടക്കം പൊട്ടിക്കുന്നത് പൂർണമായോ ഭാഗികമായോ നിരോധിച്ചിരുന്നു. ഇതിൽ ബേരിയം ലവണങ്ങൾ അടങ്ങിയ പടക്കങ്ങളുടെ നിരോധനം സുപ്രീം കോടതിയും ശരിവച്ചു. പൂർണമായും കൈകൊണ്ട് ഉണ്ടാക്കുന്ന മാലപ്പടക്കങ്ങളും ഈ കൂട്ടത്തിൽ നിരോധിക്കപ്പെട്ടിട്ടുണ്ട്.
ഏകദേശം 40 ശതമാനം ഫാക്‌ടറി ജീവനക്കാരാണ് ഈ ജോലി ചെയ്‌തുകൊണ്ടിരുന്നത്. ചില രാസവസ്‌തുക്കളുടെ ഉപയോഗം നിയന്ത്രിക്കുക, ചില സ്‌ഫോടക വസ്‌തുക്കളുടെ നിർമ്മാണം നിരോധിക്കുക തുടങ്ങിയ പ്രശ്‌നങ്ങൾ നിരവധി വർഷങ്ങളായി പടക്ക വ്യവസായത്തെ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ തമിഴ്‌നാട് സർക്കാർ കേന്ദ്ര സർക്കാരുമായി ചർച്ച നടത്തി പടക്ക നിർമാണ മേഖലയിലെ തൊഴിലാളികളുടെ ഉപജീവനമാർഗത്തിന് വഴിയുണ്ടാക്കണമെന്നാണ് ഇവരുടെ ആവശ്യം.