ഇറ്റാവ (ഉത്തര്‍പ്രദേശ്) :ന്യൂഡല്‍ഹി-ദര്‍ഭംഗ ട്രെയിനിലുണ്ടായ (new delhi ettawa train accident) തീപിടിത്തത്തില്‍ ആറ് പേര്‍ക്ക് പരിക്ക്. ട്രെയിന്‍ ഉത്തര്‍പ്രദേശിലെ ഇറ്റാവയ്ക്ക് (Ettawa) അടുത്തുള്ള സരായ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് തീപിടിച്ചത്. എസ് 1 കോച്ചിലാണ് തീപിടിത്തമുണ്ടായത്.
അഗ്നിശമന സേന ഉടന്‍ സ്ഥലത്തെത്തി തീയണച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ആര്‍പിഎഫ് കമാന്‍ഡര്‍ ഗജേന്ദ്രപാല്‍ സിങ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ല.