മുംബൈ: മഹാരാഷ്‌ട്രയിലെ ആശുപത്രിയില്‍ ഐസിയു യൂണിറ്റിന് തീ പിടിച്ച് 11 കൊവിഡ് രോഗികള്‍ മരിച്ചു. അഹമ്മദ്‌നഗർ ജില്ല ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിബാധയെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ് രോഗികള്‍ മരിച്ചതെന്നാണ് വിവരം.
ആശുപത്രിയിലെ കൊവിഡ് വാര്‍ഡില്‍ 17 രോഗികളാണുണ്ടായിരുന്നത്. ശനിയാഴ്‌ച പകല്‍ 11 മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഐസിയു പൂര്‍ണമായും കത്തി നശിച്ചു.
മറ്റ് വാര്‍ഡുകളിലേയ്ക്കും തീ പടര്‍ന്നു. ഉച്ചയ്ക്ക് 1 മണിയോടെ അഗ്നിബാധ നിയന്ത്രണവിധേയമായെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ആശുപത്രിയിലെ രോഗികളെ മറ്റൊരിടത്തേയ്ക്ക് മാറ്റിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അന്വേഷണം പുരോഗമിയ്ക്കുകയാണ്.
Also read: ഡൽഹിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ട് പ്രദേശവാസികൾക്ക് പരിക്ക്