ശ്രീനഗർ: ബാരാമുള്ള ജില്ലയിലെ നൂർബാഗ് പ്രദേശത്ത് ഉണ്ടായ തീപിടിത്തത്തിൽ 15 വീടുകൾ കത്തിനശിച്ചു. അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രിയാണ് തീപിടിത്തം ഉണ്ടായത്.
ബാരാമുള്ളയിൽ തീപിടിത്തം; വീടുകള്‍ക്ക് നാശനഷ്ടം, കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു - houses in Baramulla
സൈന്യവും ജമ്മു കശ്മീർ പൊലീസും ചേർന്ന് വീടുകളിൽ കുടുങ്ങിയവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല
![ബാരാമുള്ളയിൽ തീപിടിത്തം; വീടുകള്‍ക്ക് നാശനഷ്ടം, കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു Army fire engulfs houses army rescue ബാരാമുള്ള തീപിടുത്തം houses in Baramulla baramulla fitre](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12096336-722-12096336-1623410194139.jpg)
ബാരാമുള്ളയിൽ തീപിടുത്തം; 15 വീടുകൾ നശിച്ചു
സൈന്യവും ജമ്മു കശ്മീർ പൊലീസും ചേർന്ന് നടത്തിയ രക്ഷാ പ്രവർത്തനത്തിലാണ് വീടുകളിൽ കുടുങ്ങിയവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. ആകെ 31 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചതായി സൈന്യം അറിയിച്ചു. എല്ലാവരെയും സമീപത്തെ പള്ളിയിലേക്കാണ് മാറ്റിയത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.