കേരളം

kerala

ETV Bharat / bharat

കാഞ്ചീപുരം പടക്ക നിർമ്മാണ ശാലയിലെ സ്‌ഫോടനം : മരണസംഖ്യ ഒൻപതായി, നഷ്‌ടപരിഹാരം പ്രഖ്യാപിച്ച് എം കെ സ്റ്റാലിൻ

കുരുവിമല വള്ളത്തോട്ടത്ത് സ്ഥിതി ചെയ്യുന്ന നരേന്ദ്രൻ ഫയർ വർക്‌സ് എന്ന പടക്ക നിർമ്മാണ ശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്.

കാഞ്ചീപുരം  പടക്ക നിർമ്മാണ ശാലയിൽ വൻ സ്‌ഫോടനം  പടക്ക നിർമ്മാണ ശാലയിൽ പൊട്ടിത്തെറി  നരേന്ദ്രൻ ഫയർ വർക്ക്‌സിൽ പൊട്ടിത്തെറി  പടക്ക നിർമ്മാണ ശാല  fire Factory blast was held in Kanchipuram  firecracker manufacturing plant blast  Narendran Fire Works  fire cracker factory  Kanchipuram  FIRE CRACKER FACTORY BLAST IN KANCHIPURAM  എം കെ സ്റ്റാലിൻ  കാഞ്ചീപുരം പടക്ക നിർമ്മാണ ശാലയിലെ സ്‌ഫോടനം
കാഞ്ചീപുരത്ത് പടക്ക നിർമ്മാണ ശാലയിൽ സ്‌ഫോടനം

By

Published : Mar 22, 2023, 3:59 PM IST

Updated : Mar 22, 2023, 10:53 PM IST

കാഞ്ചീപുരം: തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് പടക്ക നിർമാണ ശാലയിൽ സ്‌ഫോടനത്തിൽ മരണ സംഖ്യ ഒൻപതായി ഉയർന്നു. അപകടത്തിൽ മൂന്ന് സ്‌ത്രീകൾ ഉൾപ്പടെ ഒൻപത് പേരാണ് കൊല്ലപ്പെട്ടത്. 12 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. ഒരിക്കാ കണ്ടിപുരത്തോട് ചേർന്ന കുരുവിമല വള്ളത്തോട്ടം ഭാഗത്ത് നരേന്ദ്രൻ ഫയർ വർക്‌സ് എന്ന പടക്ക നിർമ്മാണശാലയിൽ ഇന്ന് ഉച്ചയോടെയാണ് സ്‌ഫോടനമുണ്ടായത്.

മരിച്ച ഒമ്പത് പേരിൽ മൂന്ന് പേരെ ഇനിയും തിരിച്ചറിയാനുണ്ടെന്ന് പൊലീസ് അറിയിച്ചു. മരിച്ചവരിൽ ഭൂപതി (57), മുരുകൻ (40), ശശികല (35), ദേവി (32), സുദർശൻ (31), വിദ്യ (30) എന്നിരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അപകട സമയത്ത്‌ 30ലധികം തൊഴിലാളികളാണ് ഇവിടെ ജോലിയിൽ ഏർപ്പെട്ടിരുന്നത്.

ഇതിനിടെ ഉച്ചയോടെ ഗോഡൗണ്‍ ഭയാനകമായ ശബ്‌ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിന്‍റെ ആഘാതത്തിൽ കെട്ടിടം തകർന്നു വീണു. സ്‌ഫോടനത്തെത്തുടർന്ന് കെട്ടിടത്തിൽ വൻ തീപിടുത്തം ഉണ്ടായതായും പൊലീസ് പറഞ്ഞു. പിന്നാലെ നാട്ടുകാരും ഫയർഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

പൊട്ടിത്തെറിയെ തുടർന്ന് നാല് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. 5 പേർ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അപകടത്തിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും സംസ്ഥാന സർക്കാർ നഷ്‌ടപരിഹാരം നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്.

പിന്നാലെ തമിഴ്‌നാട് ചെറുകിട, ഇടത്തരം വ്യവസായ വകുപ്പ് മന്ത്രി ടി.എം.അൻബരശൻ കാഞ്ചീപുരം ജില്ല സർക്കാർ ആശുപത്രിയിൽ എത്തി പരിക്കേറ്റവരെ കാണുകയും മരിച്ചവരുടെ ബന്ധുക്കളോട് അനുശോചനം രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു. പൊള്ളലേറ്റവർ കാഞ്ചീപുരം ജില്ല സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിൽ മഗറൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം സ്‌ഫോടനത്തിന് പിന്നിലെ കാരണം ഇനിയും കണ്ടെത്താനായിട്ടില്ലെന്നും നരേന്ദ്രൻ ഫയർ വർക്ക്‌സ് ഫാക്‌ടറിയുടെ ഉടമ നരേന്ദ്രനെ അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 20 വർഷത്തിലേറെയായി പടക്ക നിർമ്മാണശാല ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

Last Updated : Mar 22, 2023, 10:53 PM IST

ABOUT THE AUTHOR

...view details