നാമക്കൽ: തമിഴ്‌നാട്ടിൽ പടക്കം പൊട്ടിത്തെറിച്ച് നാല് പേർ മരിച്ചു. നാമക്കൽ ജില്ലയിലെ മൊഗനൂർ മേട്ടുതെരുവിലാണ് സംഭവം. വിൽപനയ്ക്കായി വീട്ടിൽ സൂക്ഷിച്ച പടക്കമാണ് പൊട്ടിത്തെറിച്ചത്.
പടക്കകട ഉടമയായ തില്ലൈ കുമാർ പുതുവർഷ വിൽപ്പനയ്ക്കായി വാങ്ങി വീട്ടിൽ സൂക്ഷിച്ച പടക്കങ്ങളാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് പറഞ്ഞു. തല്ലൈ കുമാർ, ഭാര്യ പ്രിയ, അമ്മ സെൽവി, അയൽവാസിയായ സ്‌ത്രീ എന്നിവരാണ് കൊല്ലപ്പെട്ടത്. തല്ലൈ കുമാറിന്‍റെ അഞ്ച് വയസുള്ള മകൾക്ക് ഗുരുതരമായി പരിക്കേറ്റു.