ന്യൂഡൽഹി: ഡൽഹിയിൽ ഇന്നലെ രാത്രിയുണ്ടായ വൻ തീപിടിത്തത്തിൽ ഏഴ് മരണം. ഗോകുൽപുരി പ്രദേശത്ത് ജനങ്ങൾ തിങ്ങിപ്പാർത്തിരുന്ന കുടിലുകളിലാണ് തീപിടിത്തം ഉണ്ടായത്. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
ഡൽഹിയിലെ ഗോകുൽപുരിയിൽ വൻ തീപിടിത്തം: ഏഴ് മരണം - fire broke out in Gokulpuri delhi
ഇന്നലെ രാത്രിയാണ് ഗോകുൽപുരിയിലെ കുടിലുകളിൽ തീ പടർന്നുപിടിച്ചത്.
ഡൽഹിയിലെ
പ്രദേശത്തെ അറുപതോളം കുടിലുകളിൽ തീ പടർന്നുപിടിച്ചതായാണ് വിവരം. 13 ഫയർ ഫോഴ്‌സ് വാഹനങ്ങൾ സ്ഥലത്തെത്തി പുലർച്ചെ നാല് മണിയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.