കേരളം

kerala

ETV Bharat / bharat

ഉത്തരാഖണ്ഡിൽ മാർക്കറ്റിൽ തീപിടിത്തം ; 4 കടകൾ കത്തിനശിച്ചു - malayalam news

ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് നൈനിറ്റാൾ ജില്ലയിൽ ഉണ്ടായ തീപിടിത്തത്തിൽ നാല് കടകൾ കത്തിനശിച്ചു

മാർക്കറ്റിൽ തീപിടിത്തം  ഉത്തരാഖണ്ഡിൽ തീപിടിത്തം  കടകൾ കത്തിനശിച്ചു  തീപിടിത്തത്തിൽ നാല് കടകൾ കത്തിനശിച്ചു  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  തീപിടിത്തം  fire broke out in market Uttarakhand  fire broke out in bakery  fire accident Uttarakhand  national news  malayalam news  fire accident
ഉത്തരാഖണ്ഡിൽ മാർക്കറ്റിൽ തീപിടിത്തം

By

Published : Feb 12, 2023, 1:17 PM IST

Updated : Feb 12, 2023, 1:59 PM IST

മാർക്കറ്റിലെ തീപിടിത്തത്തിൽ രക്ഷാപ്രവർത്തനം

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിൽ മാർക്കറ്റിലുണ്ടായ തീപിടിത്തത്തിൽ നാല് കടകൾ കത്തിനശിച്ചു. ബാരാ ബസാർ പ്രദേശത്താണ് അപകടം നടന്നത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ മാർക്കറ്റിലെ ഒരു ബേക്കറിയിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപടർന്നത്.

തുടർന്ന് തൊട്ടടുത്തുണ്ടായിരുന്ന മൂന്ന് കടകളിലേയ്‌ക്ക് കൂടി തീപടരുകയായിരുന്നു. ഇതിൽ ഒരു കട പൂർണമായും രണ്ടെണ്ണം ഭാഗികമായും അഗ്നിക്കിരയായി. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. ബേക്കറിയിൽ നിന്ന് കറുത്ത പുക ഉയരുന്നത് കണ്ട മാർക്കറ്റിലെ വാച്ചർ ഉടൻ കടയുടമയെയും അഗ്നിരക്ഷാസേന അധികൃതരെയും വിവരമറിയിക്കുകയായിരുന്നു.

അപകടം നടന്ന സ്ഥലത്ത് ഇടുങ്ങിയ വഴികളായതിനാൽ അഗ്നിരക്ഷാസേനയ്‌ക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ട് നേരിട്ടു. രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ നാട്ടുകാരുടെ സഹായത്തോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അതേസമയം അഗ്നിശമന സേനയുടെ പ്രവർത്തനം കാര്യക്ഷമമായില്ലെന്നും രക്ഷാപ്രവർത്തനം വൈകിയെന്നും നാട്ടുകാർ ആരോപിച്ചു.

Last Updated : Feb 12, 2023, 1:59 PM IST

ABOUT THE AUTHOR

...view details