കേരളം

kerala

അമൃത്‌സറില്‍ വീടിന് തീപടര്‍ന്ന് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം; അഞ്ച് പേര്‍ക്ക് പരിക്ക്, ഷോര്‍ട്ട് സെര്‍ക്ക്യൂട്ടെന്ന് പ്രാഥമിക നിഗമനം

By

Published : Apr 5, 2023, 8:53 AM IST

Updated : Apr 5, 2023, 1:36 PM IST

അമൃത്‌സറിലെ രാം നഗര്‍ കോളനിയിലെ വീടിനാണ് തീപിച്ചത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്‌ടപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ഷോര്‍ട്ട് സെര്‍ക്ക്യൂട്ട് ആണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം

fire broke out in a house in Amritsar  fire broke out in a house  fire broke out in a house in Amritsar three died  വീടിന് തീപടര്‍ന്ന് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  ഷോര്‍ട്ട് സെര്‍ക്ക്യൂട്ടെന്ന് പ്രാഥമിക നിഗമനം  അമൃത്‌സറിലെ രാം നഗര്‍ കോളനി  ഷോര്‍ട്ട് സെര്‍ക്ക്യൂട്ട്  പൊലീസും ഫയര്‍ ഫോഴ്‌സും
വീടിന് തീപടര്‍ന്ന് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

വീടിന് തീപടര്‍ന്ന് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

അമൃത്‌സര്‍: ഇസ്‌ലാമാബാദിലെ രാം നഗര്‍ കോളനിയില്‍ വീടിന് തീ പടര്‍ന്ന് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഷോര്‍ട്ട് സെര്‍ക്ക്യൂട്ടാണ് തീപിടിത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

രാം നഗര്‍ കോളനിയിലെ റോസ് എന്‍ക്ലേവിലുള്ള വീട്ടിലാണ് തീപിടിത്തം. തജീന്ദര്‍ സിങ്, ഭാര്യ മന്‍ദീപ് കൗര്‍, ഇവരുടെ ഇളയ മകന്‍ ദില്‍പ്രീത് സിങ് എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ അഞ്ച് പേര്‍ ആശുപത്രിയിലാണ്. തീപിടിത്തമുണ്ടായതായി തങ്ങള്‍ക്ക് ഫോണ്‍ കോള്‍ ലഭിച്ചു എന്ന് ബന്ധു സിമ്രാന്‍ പറഞ്ഞു.

തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തങ്ങള്‍ സംഭവ സ്ഥലത്ത് എത്തിയതെന്ന് പൊലീസ് പറഞ്ഞു. 'ഗുര്‍വീന്ദര്‍ സിങ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് തീപിടിത്തം ഉണ്ടായത്. മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടിട്ടുണ്ട്. അഞ്ച് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഷോര്‍ട്ട് സെര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. കൂടുതല്‍ അന്വേഷണം നടക്കുകയാണ്', പൊലീസ് വ്യക്തമാക്കി.

രാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തില്‍ തീപിടിത്തം:രാമനവമി ആഘോഷത്തിനിടെ ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ വേണുഗോപാല സ്വാമി ക്ഷേത്രത്തില്‍ തീപിടിത്തം ഉണ്ടായിരുന്നു. സംഭവത്തില്‍ ആളപായമുണ്ടായില്ലെങ്കിലും ഒരു ലക്ഷം രൂപയുടെ നാശനഷ്‌ടം സംഭവിച്ചിരുന്നു. രാമനവമി ആഘോഷത്തിനായി ക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തര്‍ക്ക് ഇരിക്കാനായി ഒരുക്കിയ പന്തലിനാണ് വെടിക്കെട്ടിനിടെ തീ പടര്‍ന്നത്. നാട്ടുകാരും ഭക്തരും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി.

കൊല്ലം അഞ്ചാലുംമൂട്ടില്‍ നഗരസഭ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് തീ പിടിച്ചത് അടുത്തിടെ ആയിരുന്നു. നാല് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പ്ലാസ്റ്റിക് കത്തി പുറത്തേക്ക് വമിച്ച കറുത്ത പുക അഞ്ചാലുംമൂടിനും സമീപ പ്രദേശത്തും ഏറെ ആശങ്ക ഉണ്ടാക്കി. പ്രദേശവാസികളില്‍ ചിലര്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടിരുന്നു.

ആയിരത്തില്‍ അധികം കുടിലുകള്‍ കത്തി നശിച്ച സംഭവം: മുംബൈയിലെ മലാഡ് മേഖലയില്‍ മാര്‍ച്ച് മാസത്തില്‍ വന്‍ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. മലാഡ് മേഖലയിലെ കോളനിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ആയിരത്തിലധികം കുടിലുകളാണ് കത്തി നശിച്ചത്. സംഭവത്തില്‍ ഒരു കുട്ടി പൊള്ളലേറ്റ് മരിച്ചു. പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീപിടിത്തം ഉണ്ടായത്. കുടിലുകളിലേക്ക് തീ പടരുകയും പിന്നീട് 17 സിലിണ്ടറുകള്‍ കൂടി പൊട്ടിത്തെറിക്കുകയും ആയിരുന്നു. തീപിടിത്തത്തെ തുടര്‍ന്ന് ഏറെ നേരം അന്തരീക്ഷം പുക മൂടിയ നിലയിലായിരുന്നു.

ജനുവരിയില്‍ പത്തനംതിട്ടയിലെ ചിപ്‌സ് കടയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടിത്തം ഉണ്ടായിരുന്നു. തീപിടിത്തത്തില്‍ അഞ്ച് കടകളാണ് കത്തി നശിച്ചത്. ചിപ്‌സ് കട, മൊബൈല്‍ കട, ചെരിപ്പ് കട എന്നിവ കത്തി നശിച്ചവയില്‍ ഉള്‍പ്പെടുന്നു. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഭാഗികമായി നാശം സംഭവിച്ചിരുന്നു. ബേക്കറിയില്‍ ചിപ്‌സ് നിര്‍മാണത്തിനിടെ ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചതാണ് അപകടത്തിന് കാരണമായത് എന്നായിരുന്നു പ്രാഥമിക നിഗമനം. തീ അണയ്‌ക്കാന്‍ ശ്രമിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പുറത്തേക്ക് തെറിച്ചത് ഏറെ ആശങ്കയുണ്ടാക്കി. തലനാരിഴക്കാണ് അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടത്.

Last Updated : Apr 5, 2023, 1:36 PM IST

ABOUT THE AUTHOR

...view details