ജമ്മു: ജമ്മു കശ്‌മീരിലെ ബരാമുള്ളയിൽ വൻ തീപിടിത്തം. നൂർ ബാഗ് പ്രദേശത്തെ 16 വീടുകൾ കത്തി നശിച്ചു. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഏകദേശം പന്ത്രണ്ട് വീടുകളിൽ തീ പടർന്ന ശേഷമാണ് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു.