നെല്ലൂർ (ആന്ധ്രാപ്രദേശ്):അഹമ്മദാബാദ്-ചെന്നൈ നവജീവൻ എക്‌സ്പ്രസിലെ പാൻട്രി കാറിൽ (അടുക്കള ഭാഗം) തീപിടിത്തമുണ്ടായി. ഇന്ന് പുലർച്ചെ 2.42ഓടെയാണ് സംഭവം. തിരുപ്പതി ജില്ലയിലെ ഗുഡൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ചാണ് തീപടർന്നത്.
നവജീവൻ എക്‌സ്പ്രസിലെ പാൻട്രി കാറിൽ തീപിടിത്തം; ആളപായമില്ല - നവജീവൻ എക്‌സ്പ്രസിലെ പാൻട്രി കാറിലാണ് തീപിടിത്തം
നവജീവൻ എക്‌സ്പ്രസിലെ പാൻട്രി കാറിലാണ് തീപിടിത്തം. തിരുപ്പതി ജില്ലയിലെ ഗുഡൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ചാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം.
നവജീവൻ എക്‌സ്പ്രസിലെ പാൻട്രി കാറിൽ തീപിടിത്തം; ആളപായമില്ല
തുടർന്ന്, ഗുഡൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഒരു മണിക്കൂറോളം നിർത്തിയിട്ട് തീ നിയന്ത്രണവിധേയമാക്കി. പാൻട്രി കാർ അമിതമായി ചൂടായതാണ് തീപിടിത്തത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് റെയിൽവേ പിആർഒ അറിയിച്ചു.