ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ മൂന്ന് നില കെട്ടിടത്തില്‍ തീപിടിത്തം. 20 പേര്‍ വെന്തു മരിച്ചതായാണ് റിപ്പോര്‍ട്ട്. 10 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.അറിയിക്കുന്നത്. ഇന്ന് വൈകിട്ടോടെയാണ് (13.05.2022) സംഭവം.
ഡല്‍ഹിയില്‍ മൂന്ന് നില കെട്ടിടത്തില്‍ വൻ തീപിടിത്തം: 20 പേര്‍ വെന്തു മരിച്ചു - ഡല്‍ഹിയില്‍ മൂന്ന് നില കെട്ടിടത്തില്‍ തീപിടിത്തം
കച്ചവട സ്ഥാപനങ്ങള്‍ക്കാണ് തീപിടിച്ചത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
മൂന്ന് നിലകളിലായി പ്രവര്‍ത്തിക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ക്കാണ് തീപിടിച്ചത്. മുകുന്ദ മെട്രോ സ്റ്റേഷന് ചേര്‍ന്നാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സ്ഥലത്ത് പൊലീസും ഫയര്‍ ഫോഴ്സും എത്തിയിട്ടുണ്ട്. 15 അഗ്നിശമന സേന വാഹനങ്ങളാണ് രക്ഷ ദൗത്യത്തില്‍ പങ്കെടുക്കുന്നതെന്ന് ഡിസിപി സമീര്‍ ശര്‍മ പറഞ്ഞു. തീപടര്‍ന്നതോടെ ചിലര്‍ കെട്ടിടത്തില്‍ നിന്നും ചാടിയിരുന്നു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദുഃഖം രേഖപ്പെടുത്തി.