കേരളം

kerala

ETV Bharat / bharat

ബെംഗളൂരുവിൽ നാല് നില വാണിജ്യ കെട്ടിടത്തിന് തീപിടിച്ചു ; ആളപായമില്ല - തീപിടിത്തം

Commercial building Fire Breaks Out : ബാനസവാടി റിംഗ് റോഡിൽ സ്ഥിതി ചെയ്യുന്ന വാണിജ്യ കെട്ടിടത്തിനാണ് തീപിടിത്തമുണ്ടായത്

Bengaluru Banasawadi  Fire Breaks Out In Commercial building  Fire Breaks Out In Bengaluru  Banasawadi Commercial building Fire Breaks Out  Commercial building gutted in fire at Bengaluru  ബെംഗളൂരിൽ വാണിജ്യ കെട്ടിടത്തിന് തീപിടിച്ചു  ബെംഗളൂരിൽ നാല് നില കെട്ടിടത്തിന് തീപിടിച്ചു  ബാനസവാടി റിംഗ് റോഡിൽ കെട്ടിടത്തിന് തീപിടിച്ചു  തീപിടിത്തം  ബെംഗളൂരിൽ തീപിടിത്തം
Fire Breaks Out In Bengaluru Banasawadi Commercial building

By ETV Bharat Kerala Team

Published : Nov 13, 2023, 3:30 PM IST

ബെംഗളൂരുവിൽ നാല് നില വാണിജ്യ കെട്ടിടത്തിന് തീപിടിത്തം

ബെംഗളൂരു:നഗരത്തിലെ നാല് നില കെട്ടിടത്തിൽ വൻ തീപിടിത്തം. ബാനസവാടി റിംഗ് റോഡിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനാണ് തീപിടിത്തമുണ്ടായതെന്ന് അഗ്നിശമനസേന ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത് (Fire Breaks Out In Bengaluru Banasawadi Commercial Building).

അതേസമയം തീപിടിത്തമുണ്ടായ കെട്ടിടത്തിൽ ഒരു പ്രമുഖ ബ്രാൻഡിന്‍റെ ഫർണിച്ചർ ഷോപ്പും ഒരു ഐടി കമ്പനിയും ഒരു കോച്ചിങ് സെന്‍ററും ഉണ്ട്. അപകടത്തിൽ കെട്ടിടത്തിലെ ഫർണിച്ചറുകളും മറ്റ്‌ ഉപകരണങ്ങളും കത്തിനശിച്ചിട്ടുണ്ട്. സംഭവത്തിൽ അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി തീയണച്ചു.

അതേസമയം കെട്ടിടത്തിൽ കുടുങ്ങിയ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെയും അഗ്നിശമന സേന ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയതായി വൃത്തങ്ങൾ അറിയിച്ചു. എന്നാൽ തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

സമാന സംഭവം കോറമംഗലയിലും : അതേസമയം ബെംഗളൂരു നഗരത്തിലെ ഏറ്റവും തിരക്കേറിയ മേഖലയായ കോറമംഗലയിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായിരുന്നു. കോറമംഗലയിലെ കാർ ഷോറൂം ഉൾപ്പടെ പ്രവർത്തിക്കുന്ന നാല് നില കെട്ടിടത്തിലാണ് കഴിഞ്ഞ മാസം 18 ന് അപകടമുണ്ടായത്.

തീപിടിത്തമുണ്ടാവാൻ കാരണമായത് കെട്ടിടത്തിന്‍റെ മുകൾ നിലയിൽ പ്രവർത്തിക്കുന്ന മഡ് പൈപ്പ് എന്ന പബ്ബിന്‍റെ അടുക്കളയിലുണ്ടായ വാതക ചോർച്ചയാണ്. അതേസമയം അപകടത്തിൽ പ്രാണരക്ഷാർഥം കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടിയ ഒരാൾ മരിച്ചിരുന്നു.

ALSO READ:Parked Buses Catch Fire In Bengaluru : ബെംഗളൂരുവിൽ ബസ്‌ ഗാരേജിൽ തീപിടിത്തം; 9 ബസുകൾ കത്തി നശിച്ചു

ബസ്‌ ഗാരേജിൽ തീപിടിത്തം: ബെംഗളൂരുവിലെ വീരഭദ്ര നഗരത്തിലെ സ്വകാര്യ ബസ്‌ ഗാരേജിലുണ്ടായ തീപിടിത്തത്തിൽ 9 ബസുകൾ കത്തി നശിച്ചു. തീപിടിത്തമുണ്ടായത് എസ്‌വികോച്ച് എന്ന് പേരിലുളള സ്വകാര്യ ബസ്‌ ഗാരേജിലായിരുന്നു (Parked Buses Catch Fire). ഗാരേജിൽ പുതിയതും പഴയതുമായ ബസ് എഞ്ചിനുകൾക്ക് ബോഡി ഫിറ്റ് ചെയ്യുന്ന ജോലിയാണ് നടന്നത്.

എന്നാൽ പെട്ടെന്നുണ്ടായ തീപിടിത്തത്തിൽ ഗാരേജിൽ നിർത്തിയിട്ടിരുന്ന ബസുകളിലേക്ക് തീ പടരുകയായിരുന്നു. തീ കൂടുതൽ പടരാൻ സാധ്യതയുളളതിനാൽ രണ്ട് ഫയർ എഞ്ചിനുകളുമായി സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു.

ALSO READ:Fire Breaks Out In Mumbai Residential Building : മുംബൈയിലെ 8 നില കെട്ടിടത്തിന്‍റെ ഒന്നാം നിലയിൽ തീപിടിത്തം; 2 മരണം, 3 പേർക്ക് പരിക്ക്

കെട്ടിടത്തിന്‍റെ ഒന്നാം നിലയിൽ തീപിടിത്തം:മുംബൈയിലെ സബർബൻ ബോറിവാലിയിലെ എട്ട് നില കെട്ടിടത്തിന്‍റെ ഒന്നാം നിലയിൽ തീപിടിത്തം. അപകടത്തിൽ എട്ട് വയസുകാരനുൾപ്പെടെ രണ്ട് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു (Fire Breaks Out In Mumbai Residential Building).

അതേസമയം കഴിഞ്ഞ മാസം 23 ന് ഉച്ചയ്ക്ക്‌ 12.30നാണ് തീപിടിത്തമുണ്ടായതെന്ന് സിവിക്ക് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. മുംബൈയിലുളള വീണാ സന്തൂർ കോഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയുടെ ഒന്നാം നിലയിലെ ഫ്ലാറ്റിലായിരുന്നു അപകടമുണ്ടായത്.

ABOUT THE AUTHOR

...view details