ഗഡഗ് (കര്‍ണാടക): കര്‍ണാടകയില്‍ റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് ഷോറൂമിന് തീപിടിച്ചു. കര്‍ണാടകയിലെ ഗഡഗ് ഹബള്ളി റോഡിലുള്ള ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. രണ്ട് മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് തീയണയ്ക്കാനായത്.
റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമില്‍ തീപിടിത്തം; കത്തിനശിച്ചത് 40 ബുള്ളറ്റുകൾ, വന്‍ നാശനഷ്‌ടം
ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം
കര്‍ണാടകയില്‍ റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമില്‍ അഗ്നിബാധ; 40 ഓളം ബൈക്കുകള്‍ കത്തിനശിച്ചു, വന്‍ നാശനഷ്‌ടം
40 ലധികം റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ കത്തിനശിച്ചതായാണ് വിവരം. ഇലക്‌ട്രിക്കല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. വീരേഷ് ഗുഗ്ഗാരി എന്നയാളുടെ ഉടമസ്ഥതയിലുള്ള ഷോറൂമിനാണ് തീപിടിച്ചത്. ഉഗാദിയോടനുബന്ധിച്ച് 30 പുതിയ ബൈക്കുകള്‍ ഷോറൂമില്‍ എത്തിച്ചിരുന്നു.
Also read: മലൈക അറോറയുടെ കാര്‍ നിയന്ത്രണം വിട്ട് 4 വാഹനങ്ങളിലിടിച്ചു ; തലയ്ക്ക് പരിക്കേറ്റ നടി ചികിത്സയില്‍