കേരളം

kerala

ETV Bharat / bharat

ഡൽഹിയിലെ മദൻപൂർ പ്രദേശത്ത് തീപിടിത്തം; കെട്ടിടങ്ങൾ കത്തിനശിച്ചു

ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല.

delhi fire break out  kalindi kunj fire  madhanpur fire  ഡൽഹി തീപിടിത്തം  കാളിന്ദി കുഞ്ച് തീപിടിത്തം  മദൻപൂർ തീപിടിത്തം
ഡൽഹിയിലെ മദൻപൂർ പ്രദേശത്ത് തീപിടുത്തം

By

Published : Jun 13, 2021, 3:59 AM IST

Updated : Jun 13, 2021, 6:29 AM IST

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ കാളിന്ദി കുഞ്ചിന് സമീപമുള്ള മദൻപൂർ ഖാദർ പ്രദേശത്ത് തീപിടിത്തം. ഞായറാഴ്‌ച പുലർച്ചയോടെയാണ് പ്രദേശത്തെ ചേരിയിൽ തീ പടർന്ന് പിടിച്ചത്. സ്ഥലത്തേക്ക് അഗ്നിശമന സേന അംഗങ്ങൾ എത്തിയിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമവും രക്ഷാപ്രവർത്തനവും നടന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല.

Also Read:ഒഡീഷയിൽ ചോറ്റുംപാത്രത്തിൽ ഒളിപ്പിച്ച സ്ഫോടക വസ്‌തുക്കൾ പിടികൂടി

ലജ്‌പത് നഗറിലെ ഒരു ഷോറൂമിലും കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായിരുന്നു. 30 അഗ്നിശമന സേന വാഹനങ്ങളെത്തിയാണ് സംഭവ സ്ഥലത്തെ തീ നിയന്ത്രണ വിധേയമാക്കിയിരുന്നത്. ആ സംഭവത്തിലും ആളപായം റിപ്പോർട്ട് ചെയ്‌തിരുന്നില്ലെങ്കിലും ഡൽഹിയിൽ അടിക്കടിയുണ്ടാകുന്ന തീപിടിത്തങ്ങളിൽ പ്രദേശവാസികൾ ആശങ്കയിലാണ്.

Last Updated : Jun 13, 2021, 6:29 AM IST

ABOUT THE AUTHOR

...view details