ഡൽഹി മണ്ടോളിയിലെ ഗോഡൗണിൽ തീപിടിത്തം - മണ്ടോളിയിലെ ഗോഡൗണിൽ തീപിടിത്തം
തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല
![ഡൽഹി മണ്ടോളിയിലെ ഗോഡൗണിൽ തീപിടിത്തം Delhi's Mandoli Fire breaks Mandoli Fire breaks out new Delhi fire news ഡൽഹി മണ്ടോളിയിലെ ഗോഡൗണിൽ തീപിടിത്തം മണ്ടോളിയിലെ ഗോഡൗണിൽ തീപിടിത്തം ഡൽഹിയിലെ ഗോഡൗണിൽ തീപിടിത്തം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11187264-557-11187264-1616876552818.jpg)
ഡൽഹി മണ്ടോളിയിലെ ഗോഡൗണിൽ തീപിടിത്തം
ന്യൂഡൽഹി: മണ്ടോളി പ്രദേശത്തെ ഗോഡൗണിൽ വൻ തീപിടിത്തമുണ്ടായതായി ഡൽഹി ഫയർ സർവീസ് അധികൃതർ. തീ നിയന്ത്രണ വിധേയമാണെന്നും ഇതുവരെ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും അധികൃതർ പറഞ്ഞു. തീപിടിത്തമുണ്ടായ ഉടൻ തന്നെ ഗോഡൗണിനോട് ചേർന്നുള്ള കെട്ടിടത്തിൽ നിന്ന് ആയിരത്തിലധികം എൽപിജി സിലിണ്ടറുകൾ നീക്കിയതിനാൽ വലിയ അപകടം ഒഴിവായതായും അധികൃതർ കൂട്ടിചേർത്തു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.