കേരളം

kerala

ETV Bharat / bharat

ഡൽഹിയിലെ റോഹിംഗ്യൻ ക്യാമ്പിൽ വൻ തീപിടിത്തം ; ആളപായമില്ല - തീപിടിത്തം

270 ഓളം അഭയാർഥികളുണ്ടായിരുന്ന 56 ഷെഡ്ഡുകളിലാണ് അഗ്നിബാധയുണ്ടായത്. അപകട കാരണം വ്യക്തമല്ല.

fire at kalindi Kunj Metro station  fire at Rohingya refugee camp  Kalindi Kunj Metro station news  Rohingya refugees gutted in fire  fire at refugee camp in delhi  delhi fire news  Kalindi Kunj Metro station  ഡൽഹി വാർത്ത  ഡൽഹി  റോഹിംഗ്യൻ ക്യാമ്പിൽ തീപിടിത്തം  തീപിടിത്തം  അഗ്നിബാധ
ഡൽഹിയിലെ റോഹിംഗ്യൻ ക്യാമ്പിൽ തീപിത്തം

By

Published : Jun 13, 2021, 1:12 PM IST

Updated : Jun 13, 2021, 1:41 PM IST

ന്യൂഡൽഹി :ഡൽഹിയിലെ റോഹിംഗ്യൻ അഭയാർഥി ക്യാമ്പിൽ വൻ തീപിടിത്തം. കാളിന്ദി കുഞ്ച് മെട്രോ സ്റ്റേഷന് സമീപമുള്ള ക്യാമ്പിൽ ഉണ്ടായ തീപിടിത്തത്തിൽ 50ലധികം ഷെഡുകൾ കത്തി നശിച്ചതായി അധികൃതർ അറിയിച്ചു. ആളപായമോ ഗുരുതര പരിക്കുകളോ റിപ്പോർട്ട് ചെയ്‌തിട്ടില്ല.

ഡൽഹിയിലെ റോഹിംഗ്യൻ ക്യാമ്പിൽ വൻ തീപിടിത്തം

Also Read:ഡൽഹിയിലെ മദൻപൂർ പ്രദേശത്ത് തീപിടിത്തം; കെട്ടിടങ്ങൾ കത്തിനശിച്ചു

ശനിയാഴ്‌ച രാത്രിയോടെയാണ് സംഭവം. അഞ്ച് അഗ്നിശമനസേനാ വാഹനങ്ങളെത്തി രക്ഷാപ്രവർത്തനം നടത്തി. പുലർച്ചെ മൂന്ന് മണിയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയതെന്ന് അധികൃതർ അറിയിച്ചു.

സംഭവത്തെ കുറിച്ച് വിവരം ലഭിച്ചയുടനെ കാളിന്ദി കുഞ്ച് പൊലീസ് സ്ഥലത്തെത്തി. 270 ഓളം അഭയാർഥികളുണ്ടായിരുന്ന 56 ഷെഡ്ഡുകളിലാണ് അഗ്നിബാധയുണ്ടായത്. അപകട കാരണം വ്യക്തമല്ലാത്ത സാഹചര്യത്തിൽ അന്വേഷണം നടത്തി വരികയാണെന്നും ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ആർ പി മീന അറിയിച്ചു.

Last Updated : Jun 13, 2021, 1:41 PM IST

ABOUT THE AUTHOR

...view details