മുംബൈ: അഗ്‌നിശമന സേനയുടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ മഹാരാഷ്‌ട്രയിലെ മന്‍ഖുര്‍ദിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കി. മന്‍ഖുര്‍ദിലെ ആക്രിവസ്‌തുക്കള്‍ ശേഖരിക്കുന്ന സ്ഥലത്തെ ഗോഡൗണുകളിലാണ് വെള്ളിയാഴ്‌ച തീപിടിത്തമുണ്ടായത്. 19 ഫയര്‍ ടെന്‍ഡറുകളാണ് പ്രദേശത്ത് എത്തിയത്. എന്നാല്‍ തീപിടിത്തത്തില്‍ ആളപായമില്ലെന്ന് സമീപവാസികള്‍ പറഞ്ഞു.
മുംബൈ മന്‍ഖുര്‍ദിലെ തീപിടിത്തം; മണിക്കൂറുകള്‍ക്കൊടുവില്‍ തീയണച്ചു
മന്‍ഖുര്‍ദിലെ ആക്രിവസ്‌തുക്കള്‍ ശേഖരിക്കുന്ന സ്ഥലത്തെ ഗോഡൗണുകളിലാണ് വെള്ളിയാഴ്‌ച തീപിടുത്തമുണ്ടായത്.
മുംബൈയിലെ മന്‍ഖുര്‍ദിലുണ്ടായ തീപിടിത്തം; മണിക്കൂറുകള്‍ക്കൊടുവില്‍ തീയണച്ചു
ഇതാദ്യമായല്ല പ്രദേശത്ത് തീപിടിത്തമുണ്ടാവുന്നതെന്ന് പ്രദേശവാസിയായ വിനോദ് ഗുപ്‌ത പറഞ്ഞു. പ്രദേശത്ത് ധാരാളം ഗോഡൗണുകളുണ്ടെന്നും ഇവിടങ്ങളില്‍ ഉപയോഗിച്ച എണ്ണ സംഭരിക്കാറുണ്ടെന്നും പ്രദേശവാസിയായ നന്ദ്ലാല്‍ ഗുപ്‌ത പറയുന്നു. ദിവസ വേതനത്തിന് ജോലി ചെയ്യുന്ന ആളുകളാണ് മേഖലയില്‍ കൂടുതലായും താമസിക്കുന്നത്.