കൊൽക്കത്ത:നഗരത്തിലെ ജ്യോതി സിനിമാ തീയറ്ററിന് സമീപത്തെ ഗോഡൗണിൽ തീപിടിത്തം. സംഭവം നടന്ന ഉടൻ തന്നെ അഗ്നിശമന സേന സംഭവസ്ഥലത്തെത്തി. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. തീ നിയന്ത്രണവിധേയമാക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
കൊൽക്കത്തയിലെ ഗോഡൗണിൽ തീപിടിത്തം - ഗോഡൗണിൽ തീപിടിത്തം
തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
![കൊൽക്കത്തയിലെ ഗോഡൗണിൽ തീപിടിത്തം Fire at a warehouse in central Kolkata Fire at a warehouse Kolkata Fire news കൊൽക്കത്തയിലെ ഗോഡൗണിൽ തീപിടിത്തം ഗോഡൗണിൽ തീപിടിത്തം കൊൽക്കത്തയിൽ തീപിടിത്തം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11251683-thumbnail-3x2-fire.jpg)
കൊൽക്കത്തയിലെ ഗോഡൗണിൽ തീപിടിത്തം
ഉച്ചക്ക് 12 മണിയോടെ സമീപവാസികൾ ഗോഡൗണിൽ നിന്നും കറുത്ത പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടർന്നിരുന്നെങ്കിൽ അപകടത്തിന്‍റെ വ്യാപ്‌തി വർധിക്കുമായിരുന്നു എന്നും അധികൃതർ കൂട്ടിചേർത്തു. തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.