അമരാവതി : ആന്ധ്രാപ്രദേശ് - വിശാഖപട്ടണത്തെ എച്ച്.പി.സി.എല്ലിൽ വന്‍ തീപിടിത്തം. എച്ച്പിസിഎല്ലിന്റെ മൂന്നാം യൂണിറ്റിലാണ് അഗ്നിബാധയുണ്ടായത്. കടുത്ത പുകയും തീയും എച്ച്.പി.സി.എല്ലിൽ നിന്ന് ഉയരുന്നുണ്ട്. ക്രൂഡ് ഡിസ്റ്റിലേഷൻ യൂണിറ്റ് മുഴുവൻ തീ പിടിച്ചു. അധികൃതർ മൂന്നുതവണ സൈറൺ മുഴക്കി തൊഴിലാളികളെ പുറത്തിറക്കി. തീപിടിത്തതിന് മുമ്പേ വലിയ ശബ്ദമുണ്ടായതായി പൊലീസ് പറഞ്ഞു.
വിശാഖപട്ടണം എച്ച്.പി.സി.എല്ലിൽ വന്‍ അഗ്നിബാധ - ആന്ധ്രാപ്രദേശ വാർത്ത
എച്ച്പിസിഎല്ലിന്റെ മൂന്നാം യൂണിറ്റിലാണ് തീപിടുത്തം.
വിശാഖപട്ടണത്തെ എച്ച്.പി.സി.എല്ലിൽ തീപിടിത്തം
അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കാൻ ശ്രമിക്കുകയാണ്. പെട്രോളിയം ഉത്പന്നങ്ങളായതിനാല്‍ അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ചാണ് തീ അണയ്ക്കാൻ ശ്രമിക്കുന്നത്. ആറ് ജോലിക്കാരും ചില തൊഴിലാളികളും യൂണിറ്റിൽ കുടുങ്ങി കിടക്കുന്നയായി റിപ്പോർട്ടുണ്ട്. എച്ച്.പി.സി.എല്‍ ടെർമിനലില്‍ വിള്ളലുണ്ടായതായി ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ അഗ്നിബാധയുടെ കാരണം കണ്ടെത്താനായിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.