മാലി :മാലദ്വീപിൽ വിദേശ തൊഴിലാളികളെ പാർപ്പിച്ച സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 9 ഇന്ത്യക്കാർ അടക്കം 10 പേർ മരിച്ചതായി ഇന്ത്യൻ ഹൈക്കമ്മീഷൻ സ്ഥിരീകരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. പുലർച്ചെ 12.30ഓടെ മാവേയോ മോസ്കിന് സമീപമുള്ള നിരുഫെഹി പ്രദേശത്താണ് സംഭവം.
കെട്ടിടത്തിലെ ഗാരേജിലാണ് തീപിടിത്തം ഉണ്ടായത്. ഒന്നാം നിലയിലാണ് തൊഴിലാളികൾ താമസിച്ചിരുന്നത്. 28 പേരെ കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചതായും 10 പേരുടെ മൃതദേഹങ്ങൾ കെട്ടിടത്തിൽ നിന്ന് കണ്ടെടുത്തതായും മാലദ്വീപ് നാഷണൽ ഡിഫൻസ് ഫോഴ്സ് ഫയർ ആൻഡ് റെസ്ക്യു സർവീസ് അറിയിച്ചു.