ബര്‍വാനി (മധ്യപ്രദേശ്) :നര്‍മദ ബചാവോ ആന്ദോളന്‍ നേതാവും സാമൂഹിക പ്രവര്‍ത്തകയുമായ മേധ പട്‌കറിനെതിരെ കേസെടുത്ത് മധ്യപ്രദേശ് പൊലീസ്. ഫണ്ട് തിരിറി നടത്തിയെന്ന് ആരോപിച്ചുള്ള പരാതിയിലാണ് നടപടി. പ്രീതം രാജ് ബഡോല എന്നയാളുടെ പരാതിയില്‍ മേധ പട്‌കര്‍ ഉള്‍പ്പടെ പതിനൊന്നോളം പേര്‍ക്കെതിരെയാണ് കേസ്.
മേധ പട്‌കര്‍ നടത്തുന്ന നർമദ നവനിർമാൺ അഭിയാൻ കഴിഞ്ഞ പതിനാല് വർഷത്തിനിടെ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്. ആദിവാസി കുട്ടികളെ പഠിപ്പിക്കാൻ പണം ഉപയോഗിക്കുന്നതിന് പകരം പട്‌കർ ഈ തുക ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിച്ചതെന്ന് ബഡോലെ പരാതിയില്‍ വാദിക്കുന്നു. 14 വർഷത്തിനിടെ ട്രസ്റ്റിന് 13 കോടിയിലധികം രൂപ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ ഇതിന്‍റെ ഉറവിടവും, ചെലവും വെളിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പരാതിയില്‍ ചൂണ്ടിക്കാട്ടി.