മുംബൈ: സൗത്ത് മുംബൈയിലെ വ്യവസായി മുകേഷ് അംബാനിയുടെ വസതിയ്ക്ക് സമീപത്ത് നിന്ന് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം പിടിച്ചെടുത്ത സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കളടങ്ങിയ വാഹനം; എഫ്‌ഐആർ രജിസ്റ്റർ ചെയ്തു - സ്ഫോടക വസ്തുക്കളടങ്ങിയ വാഹനം
ജെലാറ്റിൻ സ്റ്റിക്കുകളും വ്യാജ നമ്പർ പ്ലേറ്റോടും കൂടിയ വാഹനം വ്യാഴാഴ്ച റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ അംബാനിയുടെ മൾട്ടി സ്റ്റോർ വസതിയായ 'ആന്റിലിയ'യ്ക്ക് സമീപം കാർമൈക്കൽ റോഡിലാണ് പാർക്ക് ചെയ്തിരുന്നത്.
മുകേഷ് അംബാനി
ജെലാറ്റിൻ സ്റ്റിക്കുകളും വ്യാജ നമ്പർ പ്ലേറ്റോടും കൂടിയ വാഹനം വ്യാഴാഴ്ച റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ അംബാനിയുടെ മൾട്ടി സ്റ്റോർ വസതിയായ 'ആന്റിലിയ'യ്ക്ക് സമീപം കാർമൈക്കൽ റോഡിലാണ് പാർക്ക് ചെയ്തിരുന്നത്. വാഹനത്തിന്‍റെ നമ്പർ പ്ലേറ്റിലെ രജിസ്ട്രേഷൻ നമ്പർ അംബാനിയുടെ ഒരു എസ്‌യുവിയുടേതിന് തുല്യമാണെന്ന് പൊലീസ് പറഞ്ഞു. കാറിനുള്ളിൽ ഒരു കത്തും കണ്ടെത്തിയിട്ടുണ്ട്.