ന്യൂഡൽഹി:പൊലീസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഭർതൃപിതാവിനെ മർദിച്ചതിന് വനിത സബ് ഇൻസ്പെക്ടർക്കെതിരെ കേസ്. ഞായറാഴ്‌ച(04.09.2022) ഡൽഹിയിലെ ലക്ഷ്‌മി നഗർ ഏരിയയിലാണ് സംഭവം. മർദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ വൈറലായതോടെയാണ് കേസെടുത്തത്.
പൊലീസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഭർതൃപിതാവിന് മർദനം: വനിത എസ്‌ഐക്കെതിരെ കേസ് - പൊലീസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഭർതൃപിതാവിന് മർദനം
ഭർതൃപിതാവിനെ ആക്രമിച്ചതിന് വനിത എസ്‌ഐക്കെതിരെ കേസെടുത്തു. സംഭവത്തിൽ എസ്‌ഐക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതായും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
പൊലീസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഭർതൃപിതാവിന് മർദ്ദനം: വനിത എസ്‌ഐക്കെതിരെ കേസ്
എസ്‌ഐയും അമ്മയും ഭർതൃപിതാവുമായി ഉണ്ടായ വാക്കുതർക്കമാണ് മർദനത്തിലേക്ക് നയിച്ചത്. ഇരു കക്ഷികളും തമ്മിൽ കോടതിയലക്ഷ്യ കേസും നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ഇവർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതായും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Also read: ഭാര്യാപിതാവിനെ മർദിച്ച പ്രതിയെ തന്ത്രപരമായി പിടികൂടി പൊലീസ്