ബെംഗളൂരു:ക്രിസ്‌ത്യന്‍ സമുദായത്തിനെതിരെ വര്‍ഗീയ വിദ്വേഷ പ്രസ്‌താവന നടത്തിയെന്നാരോപിച്ച് കര്‍ണാടകയില്‍ ഹോര്‍ട്ടികള്‍ച്ചര്‍ മന്ത്രി മുനിരത്നത്തിനെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തു. തെരഞ്ഞെടുപ്പ് ഓഫിസർ മനോജ് കുമാർ നൽകിയ പരാതിയിലാണ് മന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്. ന്യൂനപക്ഷ സമുദായമായ ക്രിസ്‌ത്യന്‍ സമുദായത്തെ ഇവിടെ നിന്ന് മര്‍ദിച്ച് പുറത്താക്കിയെന്ന് മാര്‍ച്ച് 31ന് നടന്ന സ്വകാര്യ വാര്‍ത്ത ചാനലിലെ ഇന്‍റര്‍വ്യൂവില്‍ മന്ത്രി പറഞ്ഞിരുന്നു.
വര്‍ഗീയ വിദ്വേഷ പ്രസ്‌താവന; കര്‍ണാടകയില്‍ മന്ത്രിക്കെതിരെ കേസ് - മന്ത്രിക്കെതിരെ എഫ്‌ഐആര്‍
വര്‍ഗീയ വിദ്വേഷ പ്രസ്‌താവന നടത്തിയെന്നാരോപിച്ച് മന്ത്രി മുനിരത്നത്തിനെതിരെ കേസ്. ക്രിസ്‌തീയ സമുദായത്തിനെതിരെ പരാമര്‍ശം നടത്തിയെന്നാണ് കേസ്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തത് തെരഞ്ഞെടുപ്പ് ഓഫിസറുടെ പരാതിയില്‍.
മന്ത്രിക്കെതിരെ എഫ്‌ഐആര്‍
മന്ത്രിയുടെ പ്രസ്‌താവന വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് ഓഫിസര്‍ നല്‍കിയ പരാതിയിലാണ് ആർആർ നഗർ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്.