കേരളം

kerala

ETV Bharat / bharat

സ്‌ത്രീധനമായി ബുള്ളറ്റ് നല്‍കിയില്ല, യുവതിയുടെ തല മുണ്ഡനം ചെയ്‌ത് മുത്തലാഖ് ചൊല്ലി; ഭർത്താവിനെതിരെ കേസ്

ഉത്തര്‍ പ്രദേശിലെ മീററ്റില്‍ സ്ത്രീധനമായി ബുള്ളറ്റ് നല്‍കാത്തതിന് യുവതിയുടെ തല മുണ്ഡനം ചെയ്‌ത് മുത്തലാഖ് ചൊല്ലിയതായി പരാതി.

fir filed against man for giving triple talaq  triple talaq over bike  triple talaq over bike in meerut  uttar pradesh triple talaq case  man booked for giving triple talaq in meerut  meerut  uttar pradesh  triple talaq  മുത്തലാഖ്  യുവതിയുടെ തല മുണ്ഡനം ചെയ്‌ത് മുത്തലാഖ് ചൊല്ലി  സ്‌ത്രീധനം ബൈക്ക് മുത്തലാഖ്  മീററ്റ്  യുപി സ്‌ത്രീധനം ബൈക്ക് മുത്തലാഖ്  സ്‌ത്രീധനം കേസ്  മീററ്റ് മുത്തലാഖ് കേസ്  ഭർത്താവിനെതിരെ കേസ്
സ്‌ത്രീധനമായി ബൈക്ക് നല്‍കിയില്ല, യുവതിയുടെ തല മുണ്ഡനം ചെയ്‌ത് മുത്തലാഖ് ചൊല്ലി ; ഭർത്താവിനെതിരെ കേസ്

By

Published : Aug 23, 2022, 8:06 AM IST

മീററ്റ് (യുപി):ഉത്തര്‍ പ്രദേശില്‍ സ്‌ത്രീധനമായി ബുള്ളറ്റ് നല്‍കാത്തതിന് യുവതിയുടെ തല മുണ്ഡനം ചെയ്‌ത് മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്. അഫ്‌സല്‍ പൗട്ടി സ്വദേശി അഹമ്മദ് അലിക്കെതിരെയാണ് പൊലീസ് എഫ്‌ഐആർ ചുമത്തിയത്. സ്‌ത്രീധനം നല്‍കാത്തതിന്‍റെ പേരില്‍ യുവതിയുടെ തല മുണ്ഡനം ചെയ്‌ത ശേഷം മുത്തലാഖ് ചൊല്ലിയെന്നാണ് പരാതിയിലുള്ളത്.

രണ്ട് വര്‍ഷം മുന്‍പാണ് യുവതിയും അഹമ്മദ് അലിയും വിവാഹിതരായത്. വിവാഹത്തിന് ശേഷം സ്‌ത്രീധനമായി ബുള്ളറ്റ് വേണമെന്ന് ഇയാള്‍ യുവതിയോട് നിരന്തരം ആവശ്യപ്പെടാറുണ്ടായിരുന്നു. ജൂണ്‍ 7ന് പൊതുമധ്യത്തില്‍ വച്ച് യുവതിയുടെ തല ഇയാള്‍ മുണ്ഡനം ചെയ്‌തു. തുടര്‍ന്ന് യുവതി മാതാപിതാക്കളുടെ അടുത്തേക്ക് പോയി.

പിന്നീട് ഓഗസ്റ്റ് 14ന് വീട്ടില്‍ തിരികെയെത്തിയപ്പോള്‍ മുത്തലാഖ് ചൊല്ലുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. വിവാഹത്തിന് ശേഷം ഭര്‍ത്താവും മറ്റ് കുടുംബാംഗങ്ങളും സ്‌ത്രീധനത്തിന്‍റെ പേരില്‍ മര്‍ദിക്കാറുണ്ടായിരുന്നുവെന്നും യുവതി ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Also read: വോട്ടര്‍ ഐഡി ആവശ്യപ്പെട്ടതിന് മുത്തലാഖ് ചൊല്ലി; ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കി യുവതി

ABOUT THE AUTHOR

...view details