കേരളം

kerala

ETV Bharat / bharat

നടുറോഡിൽ ഡ്രൈവറുടെ കരണത്തടിച്ച സംഭവം ; യുവതിക്കെതിരെ കേസ് - cab driver

ലഖ്‌നൗവിലെ അവധ് ക്രോസിങിൽ വച്ചാണ് ട്രാഫിക് പൊലീസ് നോക്കിനിൽക്കെ യുവതി തുടർച്ചയായി യുവാവിന്‍റെ കരണത്തടിച്ചത്.

cabbie  FIR  FIR against Lucknow woman  FIR against Lucknow woman for trashing cabbie  കാബ് ഡ്രൈവറെ മർദിച്ച സംഭവം  ഡ്രൈവറെ മർദിച്ച സംഭവം  ലക്‌നൗവിൽ കാബ് ഡ്രൈവറെ മർദിച്ച സംഭവം  ഉത്തർപ്രദേശിൽ കാബ് ഡ്രൈവറെ മർദിച്ച സംഭവം  നടുറോഡിൽ ഡ്രൈവറുടെ കരണത്തടിച്ച സംഭവം  ഡ്രൈവറുടെ കരണത്തടിച്ച സംഭവം  ടാക്സി ഡ്രൈവറുടെ കരണത്തടിച്ച സംഭവം  കരണത്തടിച്ച സംഭവം  കരണത്തടിച്ച യുവതിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തു  യുവതിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തു  എഫ്ഐആർ  എഫ്ഐആർ രജിസ്റ്റർ ചെയ്‌തു  trashing cabbie  woman trashing cabbie  woman slapping cabbie  cab driver  അവധ് ക്രോസിങ്
നടുറോഡിൽ ഡ്രൈവറുടെ കരണത്തടിച്ച സംഭവം; യുവതിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തു

By

Published : Aug 3, 2021, 11:41 AM IST

ലക്‌നൗ :ഉത്തർപ്രദേശിൽ ടാക്‌സി ഡ്രൈവറെ നടുറോഡിൽ മർദിച്ച സംഭവത്തിൽ ലക്‌നൗ സ്വദേശിനിക്കെതിരെ കേസ്. മർദനത്തിനിരയായ സാദത്ത് അലി സിദ്ദിഖ് എന്ന യുവാവിന്‍റെ പരാതിയിലാണ് 28കാരിയായ യുവതിക്കതിരെ എഫ്ഐആര്‍ ഇട്ടത്.

റോഡ് മുറിച്ചുകടക്കുന്നതിനിടെ തന്‍റെ മേൽ ഇടിക്കാൻ വന്നെന്ന് ആരോപിച്ച് ടാക്‌സി ഡ്രൈവറെ യുവതി തുടർച്ചയായി കരണത്തടിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഇതിന് പിന്നാലെ യുവതിക്കെതിരെ കനത്ത പ്രതിഷേധമാണുയർന്നത്. 'Arrest Lucknow girl' എന്ന ഹാഷ്‌ടാഗോട് കൂടി യുവതിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായി. ഇതിന് പിന്നാലെയാണ് യുവതിക്കെതിരെ കേസെടുത്തത്.

ALSO READ:#JeeneDo Campaign ബലാത്സംഗ ന്യായീകരണം പ്രമോദ് സാവന്തില്‍ ഒതുങ്ങുന്നില്ല ; പ്രമുഖ നേതാക്കളുടെ വിവാദ പ്രസ്താവനകള്‍

ലഖ്‌നൗവിലെ അവധ് ക്രോസിങ്ങില്‍ വച്ചായിരുന്നു ട്രാഫിക് പൊലീസ് നോക്കിനിൽക്കെ യുവതി തുടർച്ചയായി യുവാവിന്‍റെ കരണത്തടിച്ചത്. കൂടാതെ ഇയാളുടെ ഫോൺ യുവതി നശിപ്പിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

പ്രശ്‌നത്തിൽ ഇടപെട്ട മറ്റൊരാളെയും യുവതി മർദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നിഷ്‌പക്ഷമായ അന്വേഷണം നടത്തുമെന്ന് ഡിസിപി ചിരഞ്ജീവ് നാഥ് സിൻഹ അറിയിച്ചു.

ABOUT THE AUTHOR

...view details