ലക്നൗ:സംവിധായിക ലീന മണിമേഖല മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് യുപി പൊലീസും എഫ്ഐആർ രജിസ്റ്റർ ചെയ്തു. ലീന മണിമേഖലയുടെ പുതിയ ഡോക്യുമെന്ററിയുടെ പോസ്റ്റർ കാളിദേവിയെ അപമാനിക്കുന്നതാണെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായിരുന്നു. തുടർന്ന് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകൻ വിനീത് ജിൻഡാൽ സൈബർ സെല്ലിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് കേസെടുത്തു.
ഇതിനുപിന്നാലെയാണ് യുപി പൊലീസും ലീന മണിമേഖലയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഗൂഢാലോചന, ആരാധനാലയങ്ങൾക്കെതിരെയുള്ള കുറ്റകൃത്യം, മനഃപൂർവം മതവികാരങ്ങളെ വ്രണപ്പെടുത്തൽ, സമാധാനാന്തരീക്ഷം തകർക്കാനുള്ള ഉദ്ദേശ്യം തുടങ്ങിയവ ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.