ബെംഗളൂരു:വിമാനത്താവളത്തില്‍ വച്ച് പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ചതിന് പിന്നാലെ യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ വ്യവസായിക്കെതിരെ കേസെടുത്ത് വനിത കമ്മിഷന്‍. ഡിജെ ഹള്ളിയിലെ കെബി സാന്ദ്ര അംബേദ്‌കര്‍ ലേഔട്ടിലെ താമസക്കാരിയായ 33കാരിയാണ് പരാതിയുമായെത്തിയത്. വ്യവസായിയായ ഗണേഷിനെതിരെയാണ് കേസെടുത്തത്.
കഴിഞ്ഞ ഓഗസ്റ്റിലാണ് ബെംഗളൂരു വിമാനത്താവളത്തില്‍ വച്ച് വ്യവസായി ഗണേഷ് യുവതിയെ പരിചയപ്പെട്ടത്. ഓഗസ്റ്റ് 14ന് രാത്രി 12 മണിയോടെ മുംബൈയില്‍ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലെത്തിയ യുവതി വീട്ടിലേക്ക് പോകാനായി ക്യാബ് ബുക്ക് ചെയ്‌ത് കാത്തിരിക്കുമ്പോഴാണ് വ്യവസായിയെത്തി പരിചയപ്പെട്ടത്. ഇയാള്‍ക്ക് വീട്ടിലേത്താന്‍ ക്യാബ് ബുക്ക് ചെയ്യണമായിരുന്നു. എന്നാല്‍ പരിചയപ്പെട്ടതിന് പിന്നാലെ ഇരുവരും ഒരുമിച്ച് ഒരു ക്യാബിലാണ് വീടുകളിലേക്ക് മടങ്ങിയത്.
വീട്ടിലേക്കുള്ള യാത്രക്കിടെ വ്യവസായി യുവതിയുടെ നമ്പര്‍ മൊബൈല്‍ നമ്പര്‍ കൈക്കലാക്കി. തുടര്‍ന്ന് ഫോണ്‍ വിളിച്ചും വാട്‌സ്‌ആപ്പ് സന്ദേശങ്ങള്‍ കൈമാറിയും ഇരുവരും കൂടുതല്‍ അടുത്തു. യുവതിയെ നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടതോടെ യുവതി ഇയാളെ കാണാനെത്തി. ഇതിനിടെ ഇയാള്‍ യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.
സംഭവത്തെ തുടര്‍ന്ന് യുവതി ഇയാളില്‍ നിന്ന് അകലാന്‍ ശ്രമിച്ചതോടെ ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിന് ഇരയാക്കി. ഇതോടെയാണ് യുവതി പരാതിയുമായെത്തിയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
സ്‌ത്രീകള്‍ക്ക് നേരെ പെരുകുന്ന പീഡനങ്ങള്‍: സമൂഹത്തില്‍ പീഡനങ്ങള്‍ പെരുകി കൊണ്ടിരിക്കുകയാണ്. സ്‌ത്രീകള്‍ക്കെതിരെ മാത്രമല്ല പിഞ്ചു കുഞ്ഞുങ്ങള്‍ക്കെതിരെയും. അതില്‍ ആണ്‍ പെണ്‍ വ്യാത്യാസവുമില്ലെന്നതാണ് വാസ്‌തവം. കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഇത്തരമൊരു വാര്‍ത്ത പുറത്ത് വന്നത്.
റയില്‍വേ സ്റ്റേഷനിലെ ശുചിമുറിയില്‍ വച്ചാണ് ഇരുപതുകാരിയായ പെണ്‍കുട്ടി അതിദാരുണമായി ലൈംഗിക അതിക്രമത്തിന് ഇരയായത്. ഭര്‍ത്താവിനൊപ്പം റയില്‍വേ സ്റ്റേഷനിലിരിക്കുകയായിരുന്ന പെണ്‍കുട്ടി ശുചിമുറിയിലേക്ക് പോയതായിരുന്നു എന്നാല്‍ സ്‌റ്റേഷന് അകത്തുള്ള ശുചിമുറി തുറക്കാനാകത്തതിനാല്‍ ടിക്കറ്റ് കൗണ്ടറിന് സമീപത്തെ ശുചിമുറിയ്‌ക്ക് സമീപമെത്തി.