കേരളം

kerala

ETV Bharat / bharat

FIR Against BJP Leader Amit Malviya 'ഉദയനിധി സ്‌റ്റാലിന്‍റെ പരാമര്‍ശം വളച്ചൊടിച്ചു'; അമിത് മാളവ്യക്കെതിരെ എഫ്‌ഐആര്‍

Tamilnadu Police Registered FIR Against BJP Leader Amit Malviya: ബിജെപിയുടെ ഐടി വകുപ്പിന്‍റെ ചുമതലയുള്ള നേതാവാണ് അമിത്‌ മാളവ്യ

FIR Against BJP Leader Amit Malviya  BJP Leader Amit Malviya  Amit Malviya  BJP  Tamilnadu Police  FIR  Sanatana Dharma  Udhayanidhi Stalin  Genocide  BJP IT Department  ഉദയനിധി സ്‌റ്റാലിന്‍റെ പരാമര്‍ശം  ഉദയനിധി സ്‌റ്റാലിന്‍റെ പരാമര്‍ശം വളച്ചൊടിച്ചു  അമിത് മാളവ്യക്കെതിരെ എഫ്‌ഐആര്‍  ബിജെപിയുടെ ഐടി വകുപ്പിന്‍റെ ചുമതല  ബിജെപി  അമിത്‌ മാളവ്യ  ഉദയനിധി  സനാതന ധര്‍മം
FIR Against BJP Leader Amit Malviya

By ETV Bharat Kerala Team

Published : Sep 6, 2023, 11:06 PM IST

തിരുച്ചിറപ്പള്ളി: സനാതന ധര്‍മത്തെക്കുറിച്ചുള്ള (Sanatana Dharma) തമിഴ്‌നാട് യുവജന ക്ഷേമ കായിക മന്ത്രി (Minister for Youth Welfare and Sports Development) ഉദയനിധി സ്‌റ്റാലിന്‍റെ (Udhayanidhi Stalin) പരാമര്‍ശം വളച്ചൊടിച്ചതിന് ബിജെപി ഐടി വകുപ്പിന്‍റെ (BJP IT Department) ചുമതലയുള്ള നേതാവ് അമിത്‌ മാളവ്യക്കെതിരെ (Amit Malviya) എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌ത് തമിഴ്‌നാട് പൊലീസ് (Tamilnadu Police). ഉദയനിധി സ്‌റ്റാലിന്‍റെ പരാമര്‍ശത്തെ ബോധപൂര്‍വം തെറ്റായി ചിത്രീകരിച്ച് വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നതയും ശത്രുതയും സൃഷ്‌ടിക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് സിറ്റി പൊലീസ് കേസെടുത്തത്. സനാതന ധര്‍മം പിന്തുടരുന്ന 80 ശതമാനം ജനങ്ങളുടെയും വംശഹത്യയ്‌ക്കാണ് (Genocide) ഡിഎംകെ നേതാവ് ആഹ്വാനം ചെയ്‌തതെന്നായിരുന്നു അമിത്‌ മാളവ്യയുടെ എക്‌സിലെ പോസ്‌റ്റ്.

Also Read: PM Modi On Sanatana Dharma Row 'കൃത്യമായ പ്രതികരണം ആവശ്യമാണ്'; ഉദയനിധി സ്‌റ്റാലിന്‍റെ സനാതന ധര്‍മ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി

വിമര്‍ശിച്ച് അമിത്‌ ഷായും: സനാതന ധര്‍മത്തിനെതിരായ ഉദയനിധി സ്റ്റാലിന്‍റെ (Udhayanidhi Stalin On Sanatan Dharma) പ്രസ്‌താവനയ്‌ക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷായും (Amit Shah) വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. സനാതന ധർമത്തെ അവഹേളിക്കുകയാണ് ഡിഎംകെ നേതാവ് ചെയ്‌തതെന്നും ഇത് വോട്ടുബാങ്ക് രാഷ്‌ട്രീയത്തിന് ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സനാതന ധർമം (Sanatan Dharma) ഇല്ലാതാക്കാന്‍ വേണ്ടി ഉദയനിധി സംസാരിച്ചതെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംഘടിപ്പിച്ച 'പരിവർത്തൻ സങ്കല്‍പ് യാത്ര' ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കവെയായിരുന്നു അമിത് ഷായുടെ പ്രതികരണം.

കഴിഞ്ഞ രണ്ട് ദിവസമായി ഇന്ത്യ മുന്നണി സനാതന ധർമത്തെ അപമാനിക്കുന്ന നിലയാണുള്ളതെന്നും ഡിഎംകെയുടേയും കോൺഗ്രസിന്‍റേയും നേതാക്കൾ വോട്ട് ബാങ്ക് രാഷ്‌ട്രീയം കണക്കിലെടുത്ത് സനാതന ധർമം അവസാനിപ്പിക്കാൻ സംസാരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആദ്യമായല്ല നമ്മുടെ സനാതന ധർമത്തെ ഇത്തരത്തില്‍ അപമാനിക്കുന്നതെന്നും ഇതിന് മുന്‍പ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, ബജറ്റിലെ ആദ്യ അവകാശം ന്യൂനപക്ഷങ്ങൾക്കാണെന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്നാൽ, ഞങ്ങൾ പറയുന്നു ആദ്യ അവകാശം ദരിദ്രർക്കും ആദിവാസികൾക്കും ദലിതർക്കും പിന്നാക്കക്കാർക്കും ആണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

സംഭവം ഇങ്ങനെ: 02.09.2023 ന് ചെന്നൈയില്‍ നടന്ന എഴുത്തുകാരുടെ സംഗമത്തില്‍ വച്ച്‌ ഉദയനിധി സ്‌റ്റാലിന്‍ നടത്തിയ പരാമര്‍ശമാണ് വലിയരീതിയില്‍ വിവാദമായത്. സനാതന ധര്‍മം ഡെങ്കിയും മലേറിയയും കൊറോണയും പോലെയാണെന്നും എതിര്‍ക്കുകയല്ല മറിച്ച് ഇവയെ ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്നുമായിരുന്നു ഉദയനിധിയുടെ പരാമര്‍ശം. പിന്നാലെ ബിജെപി കടുത്ത വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു.

Also Read: Sanatana Dharma Controversy : 'ഹിന്ദുത്വത്തിന് എതിരല്ല, പറഞ്ഞത് ജാതിവിവേചനത്തെ കുറിച്ച്' ; പരാമര്‍ശത്തില്‍ ഉറച്ച് ഉദയനിധി സ്റ്റാലിന്‍

ABOUT THE AUTHOR

...view details