ലക്‌നൗ:ഗാസിപൂർ അതിർത്തിയിൽ മൂന്ന് ബിജെപി അംഗങ്ങളുടെ വാഹനങ്ങൾ തകർക്കുകയും പ്രതിഷേധിക്കുകയും ചെയ്‌ത 200 കർഷകർക്കെതിരെ എഫ്‌ഐആർ ചുമത്തി. ഡൽഹി-മീററ്റ് എക്സ്പ്രസ് ഹൈവേയിൽ ബിജെപി പ്രവർത്തകർ സമ്മേളനം നടത്തുന്നതിനിടെയാണ് ബിജെപി പ്രവർത്തകരും കർഷകരും തമ്മിൽ തർക്കമുണ്ടായത്. അതേസമയം കർഷകരുടെ പ്രതിഷേധം തകർക്കാനുള്ള ശ്രമമാണ് പൊലീസ് നടപടിയെന്ന് ഭാരതീയ കിസാൻ യൂണിയൻ (ബി.കെ.യു) പ്രവർത്തകൻ ധർമേന്ദ്ര മാലിക് പറഞ്ഞു.
ഗാസിപൂർ അതിർത്തിയിൽ പ്രതിഷേധിച്ച 200 കർഷകർക്കെതിരെ എഫ്‌ഐആർ
കർഷകരുടെ പ്രതിഷേധം തകർക്കാനുള്ള ശ്രമമാണ് പൊലീസ് നടപടിയെന്ന് ഭാരതീയ കിസാൻ യൂണിയൻ (ബി.കെ.യു) പ്രവർത്തകൻ ധർമേന്ദ്ര മാലിക് പറഞ്ഞു
ഗാസിപൂർ അതിർത്തിയിൽ പ്രതിഷേധിച്ച 200 കർഷകർക്കെതിരെ എഫ്‌ഐആർ
also read:പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനം പുതിയ മന്ദിരത്തില്‍
കർഷകർക്കെതിരായ കേസുകൾ പിൻവലിച്ചില്ലെങ്കിൽ ഉത്തർപ്രദേശിലുടനീളമുള്ള പൊലീസ് നടപടിക്കും ഗെരാവോയ്ക്കും എതിരെ പ്രതിഷേധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 147 , 323, 504, 506 എന്നീ വകുപ്പുകൾ പ്രകാരമാണ് കർഷകർക്കെതിരെ എഫ്‌ഐആർ ചുമത്തിയിരിക്കുന്നത്.