ന്യൂഡൽഹി: ഈ സാമ്പത്തിക വർഷത്തിലെ യൂണിയൻ ബജറ്റ് പേപ്പർ രഹിത ഫോർമാറ്റിൽ (paperless form). 2022-23 സാമ്പത്തിക വർഷത്തെ യൂണിയൻ ബജറ്റാണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിന് പാർലമെന്‍റിൽ അവതരിപ്പിക്കുക. ബജറ്റിന്‍റെ അവസാന ഘട്ട തയ്യാറെടുപ്പ് പുരോഗമിക്കുകയാണ്. ബജറ്റ് തയ്യാറെടുപ്പ് വേളയിൽ നടക്കുന്ന ഹൽവ വിതരണ ചടങ്ങിന് കൊവിഡ് സാഹചര്യം പരിഗണിച്ച് മാറ്റം കൊണ്ടുവന്നു.
മഹാമാരി കാലത്ത് വീണ്ടും ഒരു ബജറ്റ്: ആശ്വാസ പാക്കേജുകള്‍ എന്തെല്ലാം... കാതോര്‍ത്ത് രാജ്യം - Union Budget 2022-23
പാർലമെന്‍റിലെ ബജറ്റ് പ്രഖ്യാപനത്തിന് ശേഷം യൂണിയൻ ബജറ്റ് മൊബൈൽ ആപ്ലിക്കേഷനിലൂടെയും രേഖകൾ ആവശ്യക്കാർക്ക് വായിക്കാനാകും.

ഫെബ്രുവരി ഒന്നിന് നിർമല സീതാരാമൻ അവതരിപ്പിക്കുക പേപ്പർ രഹിത ബജറ്റ്
ബജറ്റിന്‍റെ രഹസ്യ സ്വഭാവം നിലനിർത്തുന്നതിന്‍റെ ഭാഗമായി ബജറ്റ് തയ്യാറാക്കുന്ന ഉദ്യോഗസ്ഥർ ജോലിയിടങ്ങളിൽ തന്നെ 'ലോക്ക് ഇൻ' സാഹചര്യത്തിലാണ്. ബജറ്റ് പ്രഖ്യാപനത്തിന് ശേഷം മാത്രമേ ഈ ഉദ്യോഗസ്ഥർക്ക് വീടുകളിലേക്ക് തിരികെപോകാൻ സാധിക്കുകയുള്ളു. പാർലമെന്‍റിൽ മന്ത്രി ബജറ്റ് അവതരിപ്പിച്ചതിന് ശേഷം യൂണിയൻ ബജറ്റ് മൊബൈൽ ആപ്ലിക്കേഷനിലൂടെയും ബജറ്റ് രേഖകൾ ലഭ്യമാകും.