ന്യൂഡൽഹി:കർഷകരോട് സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് ആവർത്തിച്ച് കേന്ദ്ര ബജറ്റും. കർഷക മേഖലയ്ക്ക് 75,060 കോടിയുടെ പ്രഖ്യാപനം. താങ്ങുവില ഘട്ടം ഘട്ടമായി തുടരുമെന്നും എപിഎംസികൾക്ക് കാർഷിക അടിസ്ഥാന വികസന ഫണ്ട് ലഭ്യമാക്കുമെന്നും ധനമന്ത്രി. കാർഷിക വായ്‌പ ലക്ഷ്യം 16.5 ലക്ഷം കോടി രൂപയായി ഉയർത്തുമെന്നും പ്രഖ്യാപനം. താങ്ങുവിലയ്ക്കായി 2021ൽ 1.72 ലക്ഷം കോടി രൂപ ചെലവഴിക്കും. കാർഷിക ചന്തകളുടെ വികസനത്തിനും സഹായം പ്രഖ്യാപിച്ച് നിർമല സീതാരാമൻ. ഇതിനുപുറമെ, പരുത്തിയുടെയും പട്ടുനൂലിന്‍റെയും കസ്റ്റംസ് തീരുവയും ഉയർത്തിയിട്ടുണ്ട്. പൂജ്യത്തിൽ നിന്ന് 10% ആയാണ് പരുത്തിയുടെ കസ്റ്റംസ് തീരുവ ഉയർത്തിയത്. പട്ടുനൂലിന്‍റെ കസ്റ്റംസ് തീരുവ 10ൽ നിന്നും 15 ശതമാനമായും ഉയർത്തിയതായി പ്രഖ്യാപിച്ച് ധനമന്ത്രി.
കര്‍ഷക നയം ആവര്‍ത്തിച്ച് നിര്‍മല; ബഹളം വച്ച് പ്രതിപക്ഷം
നേട്ടങ്ങൾ എണ്ണിപറഞ്ഞാണ് ധനമന്ത്രി ബജറ്റ് അവതരണം നടത്തിയത്
നേട്ടങ്ങൾ എണ്ണിപറഞ്ഞാണ് ധനമന്ത്രി ബജറ്റ് അവതരണം നടത്തിയത്. ഗോതമ്പ് കർഷകർക്ക് 75,000 കോടി രൂപയാണ് 2020-21ൽ നൽകിയതെന്ന് ധനമന്ത്രി ബജറ്റിൽ. ഇതോടെ 43.36 ലക്ഷം കർഷകർക്ക് ഗുണമുണ്ടായെന്നും പ്രഖ്യാപനം. 2020-21ൽ നെൽകർഷകർക്ക് നൽകിയ ആകെ തുക 1.72 ലക്ഷം കോടി രൂപയായി ഉയർന്നുവെന്നും നിർമല സീതാരാമൻ.
കർഷകർക്കായുള്ള പ്രഖ്യാപനം ധനമന്ത്രി ആരംഭിച്ചപ്പോൾ തന്നെ ബഹളം വച്ചുകൊണ്ടായിരുന്നു പ്രഖ്യാപനത്തെ പ്രതിപക്ഷം സ്വാഗതം ചെയ്‌തത്. ബജറ്റ് അവതരണ യോഗത്തിൽ പ്രതിഷേധമറിയിച്ച് പഞ്ചാബിൽ നിന്നുള്ള എംപിമാർ നേരത്തെ എത്തിയിരുന്നു. കാർഷിക ബില്ലിൽ പ്രതിഷേധിച്ച് ജസ്ബീർ സിംഗ് ഗിൽ, ഗുർജിത് സിംഗ് ഓജ്‌ല എന്നി എംപിമാർ പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രം അണിഞ്ഞാണ് പാർലമെന്‍റിൽ എത്തിയത്.