ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷത്തെ മോദി സർക്കാരിന്‍റെ ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി നിർമല സീതാരാമൻ ലോക്‌സഭയിൽ 2022- 23 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കുന്നു. പൂർണമായും ഡിജിറ്റലൈസ് ചെയ്‌ത ബജറ്റാണ് അവതരിപ്പിക്കുന്നത്.
കൊവിഡ് പ്രതിസന്ധി പരാമർശിച്ചാണ് ബജറ്റ് പ്രസംഗം തുടങ്ങിയത്. കൊവിഡ് വെല്ലുവിളി നേരിടാൻ രാജ്യം തയ്യാറെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
10 മണിയോടെ അംഗങ്ങൾക്ക് വിതരണം ചെയ്യാനുള്ള ബജറ്റ് കോപ്പികൾ പാർലമെൻ്റിൽ എത്തിച്ചിരുന്നു. തുടർന്ന് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്‍റിൽ എത്തി.