മുംബൈ: അറുപത്തിയെട്ടാമത് ഹിന്ദി ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഹോളിവുഡ് താര സുന്ദരി ആലിയ ഭട്ട് മികച്ച നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയപ്പോള്‍ ബദായ് ദോ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ രാജ്‌കുമാര്‍ റാവുവാണ് മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ഗംഗുഭായ് കത്യവാടി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ആലിയ ഭട്ടിന് പുരസ്‌കാരം സ്വന്തമായത്.
സഞ്ജയ് ലീല ബന്‍സാരിയുടെ ചിത്രം ഗംഗുഭായ് കത്യവാടിയും ഹര്‍ഷ വര്‍ധന്‍ കുല്‍ക്കര്‍ണി സംവിധാനം ചെയ്‌ത ബദായി ദോയും നിരവധി പുരസ്‌കാരങ്ങളാണ് വാരിക്കൂട്ടിയത്. ഹിന്ദി ചലചിത്ര മേഖലയിലെ ഏറ്റവും പഴക്കമുളളതും പ്രധാനപ്പെട്ടതുമായ പുരസ്‌കാരമാണ് ഫിലിം ഫെയര്‍ അവാര്‍ഡ്. കഴിഞ്ഞ ദിവസം മുംബൈയിലെ ബികെസി ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് താരനിബിഡമായ ഫിലിം ഫെയര്‍ അവാര്‍ഡ് ദാനം സംഘടിപ്പിച്ചത്.
ഫിലിം ഫെയര്‍ അവാര്‍ഡ് ജേതാക്കള്‍:
മികച്ച ചിത്രം: ഗംഗുഭായ് കത്യവാടി
മികച്ച ചിത്രം (വിമർശകർ): ബദായ് ദോ
മികച്ച നടന്‍: രാജ്‌കുമാര്‍ റാവു (ബദായ് ദോ)
മികച്ച നടി: ആലിയ ഭട്ട്( ഗംഗുഭായ് കത്യവാടി)
മികച്ച നടന്‍ (ക്രിട്ടിക്‌സ്): സഞ്ജയ് മിശ്ര (വാധ്)
മികച്ച നടി (ക്രിട്ടിക്‌സ്): ഭൂമി പെഡ്‌നേക്കര്‍ (ബദായ് ദോ), തബു (ഭൂല്‍ ഭുലയ്യ 2)
മികച്ച സംവിധായകൻ: സഞ്ജയ് ലീല ബൻസാലി (ഗംഗുഭായ് കത്യവാടി)
മികച്ച സഹനടൻ (പുരുഷൻ): അനിൽ കപൂർ (ജഗ് ജഗ് ജിയോ)
മികച്ച സഹനടൻ (സ്‌ത്രീ): ഷീബ ചദ്ദ (ബദായ് ദോ)
മികച്ച സംഗീത ആൽബം: പ്രീതം ചക്രവര്‍ത്തി (ബ്രഹ്മാസ്‌ത്ര ഒന്നാം ഭാഗം - ശിവ)
മികച്ച സംഭാഷണം: പ്രകാശ് കപാഡിയ, ഉത്കർഷിണി വസിഷ്‌ഠ (ഗംഗുഭായ് കത്യവാടി)
മികച്ച തിരക്കഥ:അക്ഷത് ഗിൽഡിയൽ, സുമൻ അധികാരി, ഹർഷവർദ്ധൻ കുൽക്കർണി (ബദായ് ദോ)
മികച്ച കഥ: അക്ഷത് ഗിൽഡിയൽ, സുമൻ അധികാരി(ബദായ് ദോ)
മികച്ച പുതുമുഖ നടന്‍: അങ്കുഷ് ഗേദം (ജുണ്ട്)