കേരളം

kerala

ETV Bharat / bharat

വ്യോമസേന യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; പൈലറ്റ് കൊല്ലപ്പെട്ടു, വിമാനങ്ങൾ തകർന്നുവീണത് മധ്യപ്രദേശിലും രാജസ്ഥാനിലുമായി - മധ്യപ്രദേശിൽ വിമാനങ്ങൾ തകർന്നുവീണു

സുഖോയ്‌-30 - മിറാഷ് 2000 വിമാനങ്ങളാണ് അപകടത്തിൽ പെട്ടത്. ഒരു വിമാനം മധ്യപ്രദേശിലെ മൊറേനയ്ക്ക് സമീപവും മറ്റൊന്ന് രാജസ്ഥാനിലെ ഭരത്പൂരിന് സമീപവും തകർന്നുവീണു.

MP FIGHTER GET CRASH  FIGHTER GET CRASH IN MORENA MADHYA PRADESH  FIGHTER GET CRASH IN MADHYA PRADESH  മധ്യപ്രദേശിൽ വിമാനങ്ങൾ തകർന്നുവീണു  മധ്യപ്രദേശിലെ മൊറേനയിൽ വിമാനങ്ങൾ തകർന്നു വീണു
മധ്യപ്രദേശിലെ മൊറേനയിൽ വിമാനങ്ങൾ തകർന്നു വീണു

By

Published : Jan 28, 2023, 11:51 AM IST

Updated : Jan 28, 2023, 1:50 PM IST

മധ്യപ്രദേശില്‍ വ്യോമസേന യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു

മൊറേന: മധ്യപ്രദേശിൽ മൊറേനയ്ക്ക് സമീപം സുഖോയ്‌-30- മിറാഷ് 2000 കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു പൈലറ്റ് കൊല്ലപ്പെട്ടു. കൂട്ടിയിടിക്ക് പിന്നാലെ ഒരു വിമാനം മൊറേനയിലും മറ്റൊരു വിമാനം രാജസ്ഥാനിലെ ഭരത്പൂരിലും തകർന്നുവീഴുകയായിരുന്നു. പരിശീലനത്തിനായി ഗ്വാളിയോർ എയർ ബേസിൽ നിന്ന് പറന്നുയർന്ന വിമാനങ്ങളാണ് അപകടത്തിൽ പെട്ടത്. രക്ഷാപ്രവർത്തനം തുടരുകയാണ്.

വിമാനങ്ങൾ തമ്മിൽ കൂട്ടിയിടി ഉണ്ടായോ ഇല്ലയോ എന്ന് കണ്ടെത്താൻ ഐഎഎഫ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അപകടസമയത്ത് സുഖോയ്-30 വിമാനത്തിൽ രണ്ട് പൈലറ്റുമാരും മിറാഷ് 2000ൽ ഒരു പൈലറ്റും ഉണ്ടായിരുന്നു. അതേസമയം രണ്ട് പൈലറ്റുമാർ സുരക്ഷിതരാണെന്ന് ഐഎഎഫ് അറിയിച്ചു.

അതേസമയം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിനെ സിങ് സിഡിഎസ് ജനറൽ അനിൽ ചൗഹാൻ, വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വിആർ ചൗധരി എന്നിവരുമായി ആശയവിനിമയം നടത്തി. പൈലറ്റുമാരുടെ ക്ഷേമത്തെക്കുറിച്ച് അന്വേഷിച്ച പ്രതിരോധ മന്ത്രി രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ നിർദേശം നൽകി.

Last Updated : Jan 28, 2023, 1:50 PM IST

ABOUT THE AUTHOR

...view details