ന്യൂഡൽഹി: റഫാൽ യുദ്ധവിമാനങ്ങളുടെ അഞ്ചാം ബാച്ച് ബുധനാഴ്ച ഇന്ത്യയിലെത്തി. നാല് വിമാനങ്ങളാണ് എത്തിയത്. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഫ്രാൻസിൽ വിമാനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. ഫ്രഞ്ച്, യുഎഇ വ്യോമസേനകളുടെ സഹായത്തോടെ യാത്രാമധ്യേ ഇന്ധനം നിറച്ചാണു വിമാനങ്ങൾ ഇന്ത്യയിലേക്കു പറന്നത്. ഇന്ന് പുലർച്ചെ ഹരിയാനയിലെ അംബാല വ്യോമത്താവളത്തിലെത്തും വിധമാണ് അവിടെ നിന്ന് വിമാനങ്ങൾ പുറപ്പെട്ടത്.
നാല് റഫാൽ വിമാനങ്ങൾ കൂടി ഇന്ത്യയിലെത്തി - അഞ്ചാം ബാച്ച് റാഫേൽ വിമാനങ്ങൾ ഇന്ത്യയിലെത്തി
നാല് വിമാനങ്ങളാണ് എത്തിയത്. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഫ്രാൻസിൽ വിമാനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു.
റാഫേൽ വിമാനങ്ങൾ
ഫ്രാൻസിൽ പരിശീലനം പൂർത്തിയാക്കിയ ഇന്ത്യൻ പൈലറ്റുമാരാണു പറത്തിയത്. മുൻ ബാച്ചുകളിലായി എത്തിയ വിമാനങ്ങൾ കിഴക്കൻ ലഡാക്കിലെ ചൈന ഗ്രൗണ്ടിലും മറ്റ് അതിർത്തി പ്രദേശങ്ങളിലും പട്രോളിങ്ങിനായി വിന്യസിച്ചിട്ടുണ്ട്.