കർണൂൽ :ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിൽ പാനി പൂരി കഴിച്ച 15 പേരെ അസുഖബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് കർണൂലിലെ അഡോണി ഏരിയ ആശുപത്രിയിലാണ് രോഗികളെ പ്രവേശിപ്പിച്ചത്. ടൗണിലെ മണ്ഡിഗിരി പ്രദേശത്ത് നിന്ന് പാനി പൂരി കഴിച്ചവർക്കാണ് അസുഖം പിടിപെട്ടത്.
പാനി പൂരി കഴിച്ച 15 പേര്‍ ആശുപത്രിയിൽ ; പരിശോധനയാരംഭിച്ച് അധികൃതര്‍ - കുർണൂർ ഭക്ഷ്യ വിഷബാധ
ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് കർണൂലിലെ അഡോണി ഏരിയ ആശുപത്രിയിലാണ് രോഗികളെ പ്രവേശിപ്പിച്ചത്
കുർണൂലിൽ പാനി പൂരി കഴിച്ച 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ALSO READ: ആകാശത്ത് നിന്ന് ഭൂമിയിലേക്ക് അജ്ഞാത വസ്‌തുക്കൾ; ലോഹവളയവും സിലിണ്ടറിന് സമാനമായ വസ്‌തുവും കണ്ടെത്തി
രാത്രി ഏറെനേരം വയറുവേദന അനുഭവപ്പെട്ടിരുന്നതായും അർധരാത്രി രണ്ട് മണിയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഡോക്‌ടർമാർ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.